എന്തൊരു വിധിയിത്..! പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച കേസ് ഒത്തുതീർപ്പിലേക്ക്; പോ​ലീ​സ് കോടതിയിൽ നൽകിയ റിപ്പോർട്ട് ഞെട്ടിക്കുന്നത്…


കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ പോ​​ലീ​​സു​​കാ​​ര​​ൻ മാ​​ങ്ങാ മോ​​ഷ്ടി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പ് അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തു കോ​​ട​​തി ഇ​​ന്ന​​ത്തേ​​ക്ക് മാ​​റ്റി.

വി​​ഷ​​യ​​ത്തി​​ൽ കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ട പ്ര​​കാ​​രം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. കേ​​സ് ഒ​​ത്തു​​തീ​​ർ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​ണ് പോ​​ലീ​​സ് സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള​​ത്. കേ​​സ് പി​​ൻ​​വ​​ലി​​ച്ചാ​​ൽ സ​​മൂ​​ഹ​​ത്തി​​ൽ തെ​​റ്റാ​​യ സ​​ന്ദേ​​ശം ന​​ൽ​​കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

പോ​​ലീ​​സു​​കാ​​ര​​ൻ മാ​​ങ്ങാ മോ​​ഷ്ടി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കേ​​സു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നു​​കാ​​ട്ടി പ​​രാ​​തി​​ക്കാ​​ര​​നാ​​യ കെ.​​എം. വെ​​ജി​​റ്റേ​​ബി​​ൾ​​സ് ഉ​​ട​​മ നാ​​സ​​ർ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​രു​​ന്നു.

ഇ​​ത് പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്നാ​​ണ് കേ​​സ് ഒ​​ത്തു​​തീ​​ർ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് പോ​​ലീ​​സ് കോ​​ട​​തി​​യി​​ൽ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​ത്.

പോ​​ലീ​​സു​​കാ​​ര​​നെ​​തി​​രേ​​യു​​ള്ള മ​​റ്റു കേ​​സു​​ക​​ൾ​കൂ​​ടി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യാ​​ണ് പോ​​ലീ​​സി​​ന്‍റെ റി​​പ്പോ​​ർ​​ട്ടെ​​ന്നാ​​ണ് സൂ​​ച​​ന.മു​​ണ്ട​​ക്ക​​യം സ്റ്റേ​​ഷ​​നി​​ൽ പ്ര​​തി​​യാ​​യ പോ​​ലീ​​സു​​കാ​​ര​​നെ​​തി​രേ പീ​​ഡ​​ന​​ക്കേ​​സ​​ട​​ക്കം നി​​ല​​വി​​ലു​​ണ്ട്.

ഇ​​ത​​ട​​ക്കം കോ​​ട​​തി​​ക്ക് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ പ​​രാ​​മ​​ർ​​ശി​​ച്ചി​​ട്ടു​​ണ്ട് എ​​ന്നാ​​ണ് വി​​വ​​രം. ഇ​​ന്നു ത​​ന്നെ വി​​ഷ​​യ​​ത്തി​​ൽ അ​​ന്തി​​മ വി​​ധി​​യു​​ണ്ടാ​​യേ​​ക്കും.

ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന മോ​​ഷ​​ണ​​ത്തി​​നു പി​​ന്നാ​​ലെ ഒ​​ളി​​വി​​ൽ പോ​​യ ഇ​​ടു​​ക്കി എ​​ആ​​ർ ക്യാ​​മ്പി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യ പി.​​വി. ഷി​​ഹാ​​ബ് ഇ​​പ്പോ​​ഴും ഒ​​ളി​​വി​​ൽത​​ന്നെ തു​​ട​​രു​​ക​​യാ​​ണ്.

സം​​ഭ​​വ​​ത്തി​​ന് പി​​ന്നാ​​ലെ സ​​ർ​​വീ​​സി​​ൽ​നി​​ന്ന് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത ഇ​​യാ​​ളെ പി​​ടി​​കൂ​​ടാ​​ൻ പോ​​ലീ​​സ് ശ്ര​​മം തു​​ട​​രു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഒ​​ത്തു​​തീ​​ർ​​പ്പ് അ​​പേ​​ക്ഷ​​യു​​മാ​​യി വ്യാ​​പാ​​രി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment