സ്കൂൾ സമയത്ത് ക്ലാസ് മുറിക്ക് സമീപത്ത് നിന്ന് വി​ദ്യാ​ർ​ഥി​നി​ക്ക് നേരെ തെ​രു​വു​നാ​യയുടെ ആക്രമണം; സ്‌​കൂ​ള്‍ വ​ള​പ്പി​ൽ   ഭക്ഷണ വേസ്റ്റ് വലിച്ചെറില്ലെന്ന് വെറ്റനറി ഡോക്ടർ


ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: സ്‌​​കൂ​​ള്‍ വ​​ള​​പ്പി​​ൽ ക​​യ​​റി തെ​​രു​​വു​​നാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ ക​​ടി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ചു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ.​​ജെ. ജോ​​ണ്‍​മെ​​മ്മോ​​റി​​യ​​ൽ ഗ​​വ​. ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30ന് ​​സ്‌​​കൂ​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​നു സ​​മീ​​പം കൂ​​ട്ടു​​കാ​​രു​​മൊ​​ത്ത് വി​​ദ്യാ​​ർ​​ഥി​​നി സം​​സാ​​രി​​ച്ചു നി​​ല്‍​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സ്കൂ​​ൾ വ​​ള​​പ്പി​​ലേ​​ക്ക് കു​​ര​​ച്ച് പാ​​ഞ്ഞെ​​ത്തി​​യ തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​യ​ത്.

വി​​ദ്യാ​​ർ​​ഥി​​നി​​യെ നാ​​യ ക​​ടി​​ക്കു​​ന്ന​​തു​​ക​​ണ്ട മ​​റ്റ് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഓ​​ടി ക​​യ​​റി​​യ​​തി​​നാ​​ല്‍ ക​​ടി​​യേ​​ല്‍​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ അ​​ല​​റി​​ക​​ര​​ച്ചി​​ല്‍​കേ​​ട്ട് അ​​ധ്യാ​​പ​​ക​​ര്‍ ഓ​​ടി​​യെ​​ത്തി​​യ​​പ്പോ​​ൾ നാ​​യ​​ക​​ട​​ന്നു​​ക​​ള​​ഞ്ഞു. വി​​ദ്യാ​​ര്‍​ഥി​​നി​​യെ സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലെ സാ​​മൂ​​ഹ്യാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​ച്ച് പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ല്‍​കി.

കാ​​ലി​​ല്‍ ആ​​ഴ​​ത്തി​​ല്‍ മു​​റി​​വേ​​റ്റ​​തി​​നാ​​ല്‍ വി​​ദ്യാ​​ര്‍​ഥി​​നി​​യെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. ഷാ​​ജി​​മോ​​ള്‍ സ്റ്റാ​​ന്‍​ഡിം​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ലൈ​​സ​​മ്മ ജോ​​സ​​ഫ്, വെ​​റ്റി​​റ​​ന​​റി ഡോ. ​​അ​​ജി​​ത്ത് എ​​ന്നി​​വ​​ര്‍ സ്‌​​കൂ​​ളി​​ലെ​​ത്തി വി​​വ​​ര​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചു.

സ്‌​​കൂ​​ളി​​ന്‍റെ ത​​ക​​ര്‍​ന്നു​​കി​​ട​​ക്കു​​ന്ന സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​ക്കി​​ട​​യി​​ലൂ​​ടെ​​യാ​​ണ് നാ​​യ്ക്ക​​ള്‍ സ്‌​​കൂ​​ളി​​ല്‍ ക​​യ​​റു​​ന്ന​​ത്. സം​​ര​​ക്ഷ​​ണ​​ഭി​​ത്തി അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും ഉ​​ട​​ന്‍ പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​ ഷാ​​ജി​​മോ​​ൾ പ​​റ​​ഞ്ഞു.

സ്‌​​കൂ​​ളി​​ലെ ഭ​​ക്ഷ​​ണ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കാ​​ന്‍ വേ​​ണ്ട ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മാ​​ലി​​ന്യം തു​​റ​​സാ​​യ സ്ഥ​​ല​​ത്ത് നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും വെ​​റ്റി​​ന​​റി സ​​ര്‍​ജ​​ന്‍ ഡോ.​​അ​​ജി​​ത് സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി.

Related posts

Leave a Comment