മണിപ്പൂർ വിദ്യാർഥികളുടെ കൊലപാതകം; പ്രതിഷേധം കനക്കുന്നു, ഇംഫാലിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി 

മ​ണി​പ്പൂ​രി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ സംഭവത്തിൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ഇം​ഫാ​ലി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ലാ​ത്തി വീ​ശു​ക​യും ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ​യി​ൽ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യു​ടെ​യും ആ​ൺ​കു​ട്ടി​യു​ടെ​യും ര​ണ്ട് ഫോ​ട്ടോ​ക​ൾ തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. ആ​ദ്യ​ത്തെ ഫോ​ട്ടോ ര​ണ്ട് പേ​രെ​യും കാ​ണി​ക്കു​ന്നു.​തോ​ക്കു​ക​ളു​മാ​യി ര​ണ്ടു​പേ​ർ അ​വ​രു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് കാ​ണാം. അ​ടു​ത്ത ഫോ​ട്ടോ​യി​ൽ ര​ണ്ടു​പേ​രും മ​രി​ച്ച​താ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​വ​രു​ടെ ശ​രീ​രം നി​ല​ത്ത് കി​ട​ക്കു​ന്നു.

കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ധാ​ന​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സി​ങ്ങി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ർ​ച്ച് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ട​ഞ്ഞു.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് സ​മീ​പ​മു​ള്ള കം​ഗ്ല കോ​ട്ട​യ്ക്ക് സ​മീ​പം പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ര​ക്കാ​ർ​ക്ക് നേ​രെ ലാ​ത്തി​ച്ചാ​ർ​ജും ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലു​ക​ളും പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു, അ​വ​രി​ൽ ചി​ല​ർ​ക്ക് ഗു​രു​ത​ര​മാ​ണ്.

 

Related posts

Leave a Comment