കോ​വി​ഡി​നേ​ക്ക​ൾ മാ​ര​കം “ഡി​സീ​സ് എ​ക്സ്’; കോ​വി​ഡി​നെ അ​പേ​ക്ഷി​ച്ചു മ​ര​ണ​നി​ര​ക്ക് കൂടുതൽ; 50 ദ​ശ​ല​ക്ഷം ആ​ളു​ക​ൾവ​രെ മ​രി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക

ല​ണ്ട​ൻ: കോ​വി​ഡ് തീ​ർ​ത്ത കെ​ടു​തി​ക​ളി​ൽ​നി​ന്നു ലോ​കം ക​ര​ക​യ​റു​ന്ന​തി​നി​ടെ കോ​വി​ഡി​നെ​ക്കാ​ള്‍ മാ​ര​ക​പ്ര​ഹ​ര​ശേ​ഷി​യു​ള്ള മ​റ്റൊ​രു മ​ഹാ​മാ​രി ലോ​ക​ത്തെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു ന​ല്‍​കു​ക​യാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വി​ദ​ഗ്‌​ധ​ര്‍. നി​ല​വി​ല്‍ “ഡി​സീ​സ് എ​ക്‌​സ്’ എ​ന്നു വി​ളി​ക്കു​ന്ന രോ​ഗം 50 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​മെ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ പ​ങ്കു​വ​യ്ക്കു​ന്നു.

“ഡി​സീ​സ് എ​ക്‌​സ്’ കോ​വി​ഡി​നെ അ​പേ​ക്ഷി​ച്ചു മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ടും വ്യ​ക്ത​മാ​ക്കു​ന്നു.

ഡെ​യ് ലി ​മെ​യി​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യു​കെ വാ​ക്‌​സി​ൻ ടാ​സ്‌​ക്‌​ഫോ​ഴ്‌​സി​ന്‍റെ മു​ൻ ചെ​യ​ർ​മാ​ന്‍ കേ​റ്റ് ബിം​ഗ്ഹാം ആ​ണ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

ലോ​ക​ത്തു വ​ൻ വാ​ക്‌​സി​നേ​ഷ​ൻ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കു​ന്നു. ഒ​രു നൂ​റ്റാ​ണ്ട് മു​മ്പ് ലോ​ക​ത്തെ ഞെ​ട്ടി​ച്ച സ്‌​പാ​നി​ഷ് ഫ്ളു ​പോ​ലെ ത​ന്നെ വി​നാ​ശ​ക​ര​മാ​യി​ത്തീ​രാം പു​തി​യ പ​ക​ർ​ച്ച​വ്യാ​ധി. 20-25 ദ​ശ​ല​ക്ഷം പേ​രാ​ണ് സ്പാ​നി​ഷ് ഫ്ളു ​പി​ടി​പെ​ട്ടു മ​രി​ച്ച​ത്.

2019ന്‍റെ അ​വ​സാ​ന​ത്തി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് കോ​വി​ഡ് 19 റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ലോ​ക​ത്താ​ക​മാ​നം വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലും കോ​വി​ഡ് വ​ലി​യ നാ​ശ​മാ​ണ് വി​ത​ച്ച​ത്. കോ​വി​ഡ് മൂ​ലം ലോ​ക​ത്താ​കെ 69 ല​ക്ഷ​ത്തോ​ളം പേ​ർ മ​രി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്.ക

Related posts

Leave a Comment