ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് പ​ണം ത​ട്ടൽ; മനുമഹാരാജിനെ പൊക്കി കളമശേരി പോലീസ്

കൊ​ച്ചി: ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ല്‍. കൊ​ല്ലം പ​ത്ത​നാ​പു​രം ത​ച്ച​ക്കോ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മ​നു മു​ഹ​രാ​ജി(47)​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കൊ​ല്ല​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച ക​ള​മ​ശേ​രി​യി​ലെ ബേ​ക്ക​റി ഉ​ട​മ​യി​ല്‍ നി​ന്ന് ഫു​ട് സേ​ഫ്ടി ഓ​ഫീ​സ​ര്‍ ച​മ​ഞ്ഞ് ഇ​യാ​ള്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഉ​ട​മ മൊ​ബൈ​ലി​ല്‍ ഇ​യാ​ളു​ടെ ചി​ത്രം എ​ടു​ക്ക​വേ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബേ​ക്ക​റി ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ, ക​ള​മ​ശേ​രി​യി​ലെ മ​ല​ബാ​ര്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഇ​യാ​ള്‍ ഫു​ഡ് സേ​ഫ്ടി ഓ​ഫീ​സ​ര്‍ എ​ന്നു പ​റ​ഞ്ഞ് 500 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി.

തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മ​ല​ബാ​ര്‍ പ്ലാ​സ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment