ജാ​ഗ്ര​താ നി​ർ​ദേ​ശം! മഴ കനത്തു, നീരൊഴുക്ക് ശക്തിപ്പെട്ടു; മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും ‌‌

പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്ത​തി​നാ​ലും മ​ണി​യാ​ർ ബാ​രേ​ജി​ന് മു​ക​ൾ ഭാ​ഗ​ത്തു​ള്ള കാ​രി​ക്ക​യം,അ​ള്ളു​ങ്ക​ൽ മൂ​ഴി​യാ​ർ, ക​ക്കാ​ട് എ​ന്നീ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ വൈ​ദ്യു​തോ​ല്പാ​ദ​നം കൂ​ട്ടി​യ​തി​നാ​ലും മ​ണി​യാ​ർ റി​സ​ർ​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​യാ​ർ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് 34.60മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​യാ​ർ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് 50​സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടും.

ഇ​തു​മൂ​ലം ക​ക്കാ​ട്ടാ​റി​ൽ 100 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ന്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ച് മ​ണി​യാ​ർ, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​താ പാ​ലി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related posts