ഇനിയും തുടരണോ കേന്ദ്ര അവഗണന: കാസർഗോഡ് മുതൽ രാജ്ഭവൻ വരെ ഡി​വൈ​എ​ഫ്ഐ മ​നു​ഷ്യ​ച്ച​ങ്ങ​ല ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല ഇ​ന്ന്. കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ ദേ​ശീ​യ പാ​ത​യി​ലൂ​ടെ തി​രു​വ​ന​ന്ത​പു​രം രാ​ജ്ഭ​വ​ന് മു​ന്നി​ൽ വ​രെ​യാ​ണ് ച​ങ്ങ​ല തീ​ർ​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം 4.30-നു ​റി​ഹേ​ഴ്സ​ൽ ന​ട​ക്കും. അ​ഞ്ചു മ​ണി​ക്കു മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും. ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹിം ച​ങ്ങ​ല​യു​ടെ ആ​ദ്യ ക​ണ്ണി​യും തി​രു​വ​ന​ന്ത​പു​ര​ത്തു രാ​ജ്ഭ​വ​നു മു​ന്നി​ൽ ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റും ഡി​വൈ​എ​ഫ്ഐ​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ അ​വ​സാ​ന ക​ണ്ണി​യു​മാ​കും.

ച​ങ്ങ​ല​യ്ക്കു ശേ​ഷം പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും ന​ട​ക്കും. രാ​ജ്ഭ​വ​നു മു​ന്നി​ലെ പൊ​തു​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, തൊ​ഴി​ലാ​ളി, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ എ​ന്നി​വ മ​നു​ഷ്യ​ച്ച​അ​ണി​ചേ​രും. 20 ല​ക്ഷം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment