മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സ്; റി​മാ​ൻ​ഡി​ലാ​യ യു​വാ​വ് സ​മാ​ന​കേ​സു​ക​ളി​ലും പ്ര​തി

വെ​ള്ളൂ​ര്‍: മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. വെ​ള്ളൂ​ര്‍ ഇ​റു​മ്പ​യം ഇ​ല​വും​ചു​വ​ട്ടി​ല്‍ അ​ജീ​ഷ് ബി. ​മാ​ര്‍​ക്കോ​സി​നെ(40)​യാ​ണു വെ​ള്ളൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ 2023 ജൂ​ലൈ​യി​ൽ‌ പ​ല​ത​വ​ണ​ക​ളാ​യി മു​ള​ക്കു​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ലും ശാ​ഖ​ക​ളി​ലു​മാ​യി മാ​ല​യും വ​ള​ക​ളും ന​ല്‍​കി 4,85,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്, ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത് സ്വ​ര്‍​ണ​മ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ‌അ​ജീ​ഷി​ന് ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ട്.

Related posts

Leave a Comment