ഭീ​ഷ​ണി​യാ​യി മ​ട്ട​ന്നൂ​ർ ഐ​ബി പ​രി​സ​ര​ത്തെ മ​ര​ങ്ങ​ൾ; മരങ്ങൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​


മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഐ​ബി പ​രി​സ​ര​ത്തെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​തും ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി വീ​ഴു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ഐ​ബി പ​രി​സ​ര​ത്തെ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു കി​ട​ക്കു​ന്ന​ത്. മ​ര​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച് കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണ്. മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​രി​ട്ടി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ ഐ​ബി പ​രി​സ​ര​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു.

ഇ​തി​നു പു​റ​മെ ക​ഴി​ഞ്ഞ വ​ർ​ഷം മ​രം ക​ട​പു​ഴ​കി ജീ​പ്പി​ന് മു​ക​ളി​ൽ വീ​ണു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ജീ​പ്പ് ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പു​റ​മെ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഐ​ബി കോ​മ്പൗ​ണ്ടി​ലെ മ​രം ഇ​രി​ട്ടി റോ​ഡി​ലേ​ക്ക് വീ​ണി​രു​ന്നു​വെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത സ​മ​യ​മാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു.

Related posts

Leave a Comment