കാർ പാർക്കിംഗിനായി കുഴിയെടുത്തപ്പോൾ ലഭിച്ചത് 1,800 വർഷം പഴക്കമുള്ള അമൂല്യ നിധി

വീ​ട് വൃ​ത്തി​യാ​ക്കു​ന്പോ​ഴും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യാ​ൻ കു​ഴി​യെ​ടു​ക്കു​ന്പോ​ഴു​മൊ​ക്കെ പ​ല പു​രാ​വ​സ്തു​ക്ക​ളും ല​ഭി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പു​രാ​വ​സ്തു ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇം​ഗ്ല​ണ്ടി​ൽ. ഇം​ഗ്ല​ണ്ടി​ലെ ഒ​രു പ​ഴ​യ വീ​ടി​ന് കാ​ര്‍ പാ​ര്‍​ക്കിം​ഗ് പ​ണി​യാ​നാ​യി കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ 1,800 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു ക​ണ്ടെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഗ്രെ​ഗ് ക്രാ​ളി ഭൂ​മി കു​ഴി​ക്കു​ന്ന​തി​നി​ടെ ഒ​രു മാ​ര്‍​ബി​ള്‍ ത​ല ക​ണ്ടു. ലി​ങ്ക​ൺ​ഷെ​യ​ർ കൗ​ണ്ടി​യി​ലു​ള്ള 16 -ാം നൂ​റ്റാ​ണ്ടി​ല്‍ പ​ണി​ത ഒ​രു പ​ഴ​യ മാ​ളി​ക​യാ​യ ബ​ർ​ഗ്ലി ഹൗ​സി​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നി​ടെ​യാ​ണ് ഗ്രെ​ഗി​നു പു​രാ​വ​സ്തു ക​ണ്ടു​കി​ട്ടി​യ​ത്. മ​ണ്ണി​ല്‍ കു​ഴി​ച്ചി​ട്ട നി​ല​യി​ലു​ള്ള ഒ​രു യു​വ​തി​യു​ടെ മാ​ര്‍​ബി​ള്‍ ത​ല​യാ​യി​രു​ന്നു അ​ത്. അ​വി​ടെ നി​ന്നും കു​റ​ച്ച് മാ​റി കു​ഴി​യെ​ടു​ത്ത​പ്പോ​ൾ ത​ല​യോ​ടൊ​പ്പ​മു​ള്ള ചു​മ​ലി​ന്‍റെ ഭാ​ഗ​ങ്ങ​ളുും ക​ണ്ടെ​ത്തി.

“മു​ഖം കൊ​ത്തി​യ ഒ​രു വ​ലി​യ ക​ല്ലാ​ണെ​ന്ന് ഞാ​ൻ ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. അ​ത് ക​ണ്ടെ​പ്പോ​ള്‍ ഞാ​ന്‍ ശ​രി​ക്കും ഞെ​ട്ടി. പി​ന്നീ​ട് അ​ത് കൈ​യി​ൽ എ​ടു​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു പ്ര​തി​മ​യു​ടെ ത​ല​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. അ​തി​നു​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ൽ അ​തൊ​രു റോ​മ​ൻ മാ​ർ​ബി​ൾ പ്ര​തി​മ​യാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. വ​ള​രെ പ​ഴ​ക്ക​മേ​റി​യ​തും സ​വി​ശേ​ഷ​വു​മാ​യ ഒ​ന്ന് എ​ന്‍റെ കൈ​യി​ൽ ത​ന്നെ ത​ട​ഞ്ഞ​തി​ൽ ഒ​രു​പാ​ട് അ​ഭി​മാ​ന​മു​ണ്ട്. അ​തി​ലേ​റെ സ​ന്തോ​ഷ​വും. എ​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക​ണ്ടെ​ത്ത​ലാ​ണി​ത്’ എ​ന്ന് ഗ്രെ​ഗ് ക്രാ​ളി പ​റ​ഞ്ഞു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment