മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെവി​ട്ടു

ചേ​ർ​ത്ത​ല: മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​സി​ലെ പ്ര​തി​ക​ളാ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. ബി​പി​എ​ൽ ലി​സ്റ്റി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട തീ​ര​ദേ​ശ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ അ​ണി​നി​ര​ത്തി ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​യു​ടെ ചേ​ർ​ത്ത​ല ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്‌ ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ശ​ര​ത്, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​പി വി​മ​ൽ, നേ​താ​ക്ക​ളാ​യ ബാ​ബു ആന്‍റണി, കെ.​എ​സ്. ത​ങ്ക​ച്ച​ൻ, ഹെ​ർ​ബി​ൻ പീ​റ്റ​ർ, സി​ബി പൊ​ള്ള​യി​ൽ എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല ജൂ​ഡി​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്സ്‌ മ​ജി​സ്‌​ട്രേ​റ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

2017 ഓ​ഗ​സ്റ് മാ​സം ന​ട​ത്തി​യ സ​മ​ര​ത്തി​ൽ തീ​ര​ദേ​ശ​ത്തു നി​ന്നും നൂ​റോ​ളം സ്ത്രീ​ക​ളും പ​ങ്കെ​ടു​ക്കു​ക​യും മാ​ർ​ച്ചി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ട്ടു​വ​ർ​ഷ​ത്തോ​ളം ന​ട​ന്ന നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്. പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ഡ്വ.​സി.​ഡി ശ​ങ്ക​ർ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment