ഗ്രാമ പഞ്ചായത്തിനെക്കാള്‍ മികച്ച സംവിധാനങ്ങള്‍, 24 മണിക്കുറും പ്രവര്‍ത്തനം ! സേ​വാ​ഭാ​ര​തി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ-ര​ക്ഷാ സേ​വ​നപ്രവ​ർ​ത്ത​നം പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് പൂ​ട്ടി​ച്ചു

ചാ​ത്ത​ന്നൂ​ർ: സേ​വാ​ഭാ​ര​തി പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​വ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ -ര​ക്ഷാ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ​ക്കാ​ൾ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളോ​ടെ 24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന സേ​വാ​ഭാ​ര​തി ഹെ​ൽ​പ് ഡ​സ്ക് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യി​രു​ന്നു.

സേ​വാ​ഭാ​ര​തി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കഴിഞ്ഞദിവസം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷീ​ജ നോ​ട്ടീ​സ് ന​ൽകി.

ക​ഴി​ഞ്ഞ 14 ദി​വ​സ​മാ​യി പു​ത​ക്കു​ളം ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന ഹെ​ൽ​പ് ഡ​സ്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തോ​ടെ അ​വ​സാ​നി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സേ​വാ​ഭാ​ര​തി .

24 മ​ണി​ക്കു​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡ​സ്കി​ന് പു​റ​മേ നാ​ല് ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പു​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി സം​സ്കാ​രം ന​ട​ത്തി​യ​ത് സേ​വാ​ഭാ​ര​തി​യാ​ണ്.

90 ഓ​ളം പേ​രെ കോ ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നും പോ​സി​റ്റീ​വ് ആ​യവ​രെ ആ​ശു​പ​ത്രി​ക ളി ​ലും ക്വ​ാറ​ന്‍റൈയി​ൻ​ കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്തി​ച്ചി​ട്ടു​ണ്ട്.​

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ​ച്ച​ക്ക​റി​യും പ​ല​വ്യ ജ​ന​വും എ​ത്തി​ച്ചു കൊ​ടു​ത്തു. 60 ഓ​ളം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി.

​ ര​ണ്ട് സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ പ്ലാ​സ്മ ര​ക്ത​വും 40 പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​ന​വും ഇ​തി​ന​കം ന​ട​ത്തി​യെ​ന്നും സേ​വാ​ഭാ​ര​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​നു​പ് പ​റ​ഞ്ഞു.

സേ​വാ​ഭാ​ര​തി എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ വാോള​ന്‍റി​യ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ മ​തി​യെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട്.​

ദേ​ശീ​യ സം​ഘ​ട​ന​യാ​യ സേ​വാ​ഭാ​ര​തി പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ന്നു​മി​ല്ല. കോ​വി​ഡ് ര​ണ്ടാം വ്യാ​പ​ന കാ​ല​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചെ​യ്ത സേ​വ​ന​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച സേ​വ​ന പ്ര​വ​ർ​ത്ത​ന​മാ​ണ് സേ​വാ​ഭാ​ര​തി ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ആ​ർഎ​സ്എ​സ് ചു​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment