മുഖംമൂടിധാരികൾ  എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റിന്‍റെയും എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ന്‍റെയും വീ​ടു​ക​ൾ ത​ക​ർ​ത്തു ; എബിവിപി പ്രവർത്തകനും മാതാവിനും പരിക്ക്

ആ​റ്റി​ങ്ങ​ൽ : എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​ന്‍റെ​യും എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡന്‍റിന്‍റെയും വീ​ടു​ക​ൾ ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​ത്രി 11 മ​ണി​യോ​ടെ അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി​മു​ക്കി​ൽ വി​ഷ്ണു​വി​ലാ​സ​ത്തി​ൽ മോ​ഹ​ന​ന്‍റെ വീ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്.

മോ​ഹ​ന​ന്റെ മ​ക​നും എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്യാം ​മോ​ഹ​നും മാ​താ​വ് രാ​ഗി​ണി​ക്കും പ​രി​ക്കേ​റ്റു. അതിനുശേഷം ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ കോ​രാ​ണി​യി​ൽ എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നീ​ഷി​ന്‍റെ വീ​ട് അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു.

ആ​ക്ര​മ​ണം ഉ​ണ്ടാ​വു​മ്പോ​ൾ വി​നീ​ഷി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും മാ​ത്ര​മാ​ണ് സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.​ മു​ഖം മൂ​ടി ധ​രി​ച്ച സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തോന്നയ്ക്കൽ ബൈസ്കൂളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

Related posts