ഒരു കാരണവുമില്ലാതെ മധ്യവയസ്കനെ ക്രൂരമായി മർദിച്ച് ഹെൽമറ്റ് ധരിച്ചയാൾ; പരാതിയിൽ സിസി ടിവി പരിശോധിച്ച പോലീസ് എത്തിനിന്നതാകട്ടെ മരുമോളുടെ അടുത്തും;  കാരണം കേട്ട് ഞെട്ടി ഭർത്താവ്

ചാ​രും​മൂ​ട്: ഭ​ർ​തൃ​പി​താ​വി​നെ ത​ല​ക്ക​ടി​ച്ചു വീ​ഴ്ത്തി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​രു​മ​ക​ളും കാ​മു​ക​നും പി​ടി​യി​ലാ​യി. നൂ​റ​നാ​ട് പു​ലി​മേ​ൽ തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ രാ​ജു​വി​നെ (56) വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് മ​ക​ൻ അ​ഖി​ൽ​രാ​ജി​ന്‍റെ ഭാ​ര്യ ശ്രീ​ല​ക്ഷ്മി (24) നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​ക്കു​ന്നം പാ​റ​പ്പു​റ​ത്ത് വ​ട​ക്കേ​തി​ൽ ബി​പി​ൻ (29) എ​ന്നി​വ​രെ നൂ​റ​നാ​ട് സി ​ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ന​വം​ബ​ർ 29-നു ​രാ​ത്രി 11.30 നാ​ണ്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ- അ​ന്നേ ദി​വ​സം രാ​ജു കു​ഞ്ഞി​നെ ശ്ര​ദ്ധി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മ​രു​മ​ക​ളെ വ​ഴ​ക്കു പ​റ​ഞ്ഞി​രു​ന്നു, ഇ​ത് ശ്രീ​ല​ക്ഷ്മി​യെ വ​ല്ലാ​തെ പ്ര​കോ​പി​ച്ചു.​

സം​ഭ​വം കാ​മു​ക​നാ​യ ബി​പി​നെ അ​റി​യി​ച്ചു. ബി​പി​ൻ രാ​ത്രി​യോ​ട് ബൈ​ക്കി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ടി​നു സ​മീ​പ​ത്താ​യി രാ​ജു​വി​ന്‍റെ വ​ര​വു കാ​ത്തു​നി​ന്നു.

രാ​ത്രി11-​ന് പ​ട​നി​ലം ജം​ഗ്ഷ​നി​ൽ പോ​യി മ​ട​ങ്ങി വ​ന്ന രാ​ജു​വി​നെ ത​ട​ഞ്ഞു നി​ർ​ത്തി ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല.

അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച ശേ​ഷം ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു റോ​ഡി​ൽ വീ​ണു കി​ട​ന്ന രാ​ജു​വി​നെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രും വീ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

മ​ർ​ദ്ദ​ന​ത്തി​ൽ അ​വ​ശ​നാ​യ രാ​ജു​വി​ന് അ​ടി​ച്ച വ്യ​ക്തി​യെ​യോ അ​ടി​ക്കാ​ൻ ഉ​ണ്ടാ​യ കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചോ ​യാ​തൊ​രു അ​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ നി​ര​വ​ധി നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മാ​ര​കാ​യു​ധ​ങ്ങ​ളും പ്ര​തി​യു​ടെ സ്കൂ​ട്ട​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മാ​വേ​ലി​ക്ക​ര ​ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ​റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ

സി​ഐ ശ്രീ​ജി​ത്തി​നെ കൂ​ടാ​തെ എ​സ്ഐ​മാ​രാ​യ നി​തീ​ഷ്, രാ​ജേ​ന്ദ്ര​ൻ, ജൂ​നി​യ​ർ എ​സ്ഐ ദീ​പു പി​ള്ള, സി​പി​ഓ​മാ​രാ​യ ക​ലേ​ഷ്, വി​ഷ്ണു, ര​ഞ്ജി​ത്ത്, പ്ര​സ​ന്ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. 

Related posts

Leave a Comment