ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ സി ​പി എം ​ഗ്രൂ​പ്പ്   ത​ർ​ക്കം;  പുന്നപ്രയിൽ വീടുകയറി ആക്രമണം; നാല് പേർക്ക് പരിക്ക്


അ​മ്പ​ല​പ്പു​ഴ: സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പു​ന്ന പ്ര ​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ട​ക്കം 4 പേ​ർ​ക്ക് പ​രി​ക്കു പ​റ്റി.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.​വി.​കെ. അ​ച്യു​ത​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​റ​വൂ​ർ വെ​ളി​യി​ൽ വി.​എ ജാ​ക്സ​ൺ ( 30), പാ​ർ​ട്ടി അം​ഗ ളാ​യ പ​റ​വൂ​ർ പാ​ല​പ്പ​റ​മ്പി​ൽ ഫ്രെ​ഡി ( 34) പു​ത്ത​ൻ പു​ര​യ്ക്ക​ൽ കു​ര്യാ​ക്കോ​സ് (29) മാ​താ​വ് ജു​ലൈ​റ്റ് (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം ബി​പി​ൻ വി​ദ്യാ​ന​ന്ദ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി. ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ ഫ്രെ​ഡി​യു​ടെ വീ​ട്ടി​ലാ​ണ് സം​ഘം ആ​ദ്യ മെ​ത്തി​യ​ത്. ഇ​യാ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ജാ​ക്സ​ൺ ഓ​ടി​യെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ജാ​ക്സ​നെ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് കു​ര്യാ​ക്കോ​സി​ന് മ​ർ​ദ്ദ​നം ഏ​ൽ​ക്കു​ന്ന​ത്. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ട​യി​ൽ വ്യ​ദ്ധ​യാ​യ ജൂ​ലൈ​റ്റി​നും പ​രി​ക്കു പ​റ്റി.

പു​ന്ന പ്ര ​തെ​ക്ക് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ തോ​ൽ​പി​ച്ച് എ​ൻ.​പി.​വി​ദ്യാ​ന​ന്ദ​ൻ ലോ​ക്ക​ൽ ക​മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ ഫ്രെ​ഡി​യും ജാ​ക്സ​നും ലോ​ക്ക​ൽ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു.

ഔ​ദ്ദോ​ഗി​ക പാ​ന​ലി​നെ തോ​ൽ​പ്പി​ച്ചാ​ണ് വി​ദ്യാ​ന​ന്ദ​ൻ ലോ​ക്ക​ൽ ക​മി​റ്റി സെ​ക്ര​ട്ട​റി​യാ​യ​ത്. ഔ​ദോ​ഗി​ക പ​ക്ഷ​ത്തെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

പു​ന്ന പ്ര ​യി​ൽ സി ​പി എം ​ഗ്രൂ​പ്പ് പോ​ര് ഇ​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി. 4 പേ​ർ​ക്കു മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പു​ന്ന പ്ര ​പോ​ലി​സ് കേ​സ് എ​ടു​ക്കാ​ൻ ത​യാ​റാ​ക​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

Related posts

Leave a Comment