ഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…

ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം.

എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്.

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല.

കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.

മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്.

നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ച് വാര്‍ത്തകളില്‍ നിറായാനും ഷംനയ്ക്കായി.

ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്. തിരക്കുള്ള നടിയായി മാറിയെങ്കിലും നൃത്തത്തിന് തന്നെയാണ് ഷംനയുടെ മനസ്സില്‍ എന്നും ഒന്നാംസ്ഥാനം.

എന്നാല്‍ താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരെല്ലാം.

സുന്ദരി എന്ന സിനിമയില്‍ അതീവ ഗ്ലാമര്‍ വേഷമാണ് ഷംന കാസിം അവതരിപ്പിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തിലാണ് താരം.

താരത്തെ മറ്റുള്ള താരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ഓരോ സമയം നാടന്‍ വേഷത്തിലും ഗ്ലാമര്‍ വേഷത്തിലും തിളങ്ങാനുള്ള കഴിവ് തന്നെയാണ്.

അതേ സമയം 17 വര്‍ഷമായി കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഷംനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ആദ്യ കാലങ്ങളില്‍ സിനിമയില്‍ ഒരുപാട് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് താരം പറഞ്ഞിരുന്നു.

കഴിവ് ഉണ്ടായിട്ടും ഇന്നും മലയാള സിനിമയില്‍ തനിക്ക് നല്ലൊരു വേഷം ലഭിക്കുന്നില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.

Related posts

Leave a Comment