വൈ​റ​ലാ​യ അ​ന​ശ്വ​ര​യെ പൊ​ന്നാ​ട ചാ​ർ​ത്തി എം​എ​ൽ​എ; ന​ല്ല മാ​ർ​ക്കോ​ടെ നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ന​ശ്വ​ര

എ​രു​മേ​ലി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ വീ​ടാ​യ ത​ന്‍റെ ഹോ​ട്ട​ലി​ൽ എം​എ​ൽ​എ വ​ന്ന​പ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ആ​ഹ്ലാ​ദ​ത്തി​ലാ​യി പൊ​റോ​ട്ട​യ​ടി​യും നി​യ​മ​പ​ഠ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ അ​ന​ശ്വ​ര.

പൊ​ന്നാ​ട അ​ണി​യി​ച്ച് അ​ന​ശ്വ​ര​യെ ആ​ദ​രി​ച്ച എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പ​ഠ​ന​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​വീ​സ് ആ​ർ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​രു​മേ​ലി​യി​ൽ എ​ത്തി​യ എം​എ​ൽ​എ കു​റു​വാ​മു​ഴി​യി​ൽ അ​ന​ശ്വ​ര​യെ സ​ന്ദ​ർ​ശി​ച്ച​ത്.

കു​റു​വാ​മു​ഴി കാ​ശാ​ൻ​കു​റ്റി​യി​ൽ സു​ബി​യു​ടെ മ​ക​ളാ​യ അ​ന​ശ്വ​ര തൊ​ടു​പു​ഴ അ​ൽ അ​സ്ഹ​ർ ലോ ​കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

പി​താ​വ് നാ​ട് വി​ട്ടു​പോ​യ ശേ​ഷം ര​ണ്ട് പെ​ണ്മ​ക്ക​ളു​മാ​യി കു​ടും​ബ​വീ​ട്ടി​ൽ ചെ​റി​യ ഹോ​ട്ട​ൽ തു​ട​ങ്ങി​യ അ​മ്മ​യെ സ​ഹാ​യി​ച്ചു തു​ട​ങ്ങി​യാ​ണ് ഇ​ള​യ മ​ക​ളാ​യ അ​ന​ശ്വ​ര പൊ​റോ​ട്ട​യ​ടി പ​രി​ശീ​ലി​ച്ച​ത്.

അ​ന​ശ്വ​ര പൊ​റോ​ട്ട​യ​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ കോ​ള​ജി​ലെ ഫേ​സ്ബു​ക് ഗ്രൂ​പ്പി​ൽ പോ​സ്റ്റ്‌ ചെ​യ്ത​തോ​ടെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച് വൈ​റ​ലാ​യി മാ​റി​യ​ത്.

ഇ​പ്പോ​ൾ ഏ​റെ സ​ന്തോ​ഷം ഉ​ണ്ടെ​ന്നും ന​ല്ല മാ​ർ​ക്കോ​ടെ നി​യ​മ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ന​ശ്വ​ര സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment