സാമ്പത്തിക ഇടപാട് തീർക്കാനെത്തിയ യുവാവിനെ ബന്ധിയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി; ചി​ത്ര​ങ്ങ​ൾ കു​ടും​ബ​ത്തെ കാ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീക്ഷണിപ്പെടുത്തി; ശ്രീകണ്ഠപരത്ത് നടന്ന സംഭവം ഇങ്ങനെ…

ശ്രീ​ക​ണ്ഠ​പു​രം: സാ​ന്പ​ത്തി​ക ഇ​ട​പാ​ട് തീ​ർ​ക്കു​വാ​നെ​ത്തി​യ ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യെ അ​ഞ്ചം​ഗ​സം​ഘം ക്വാ​ർ​ട്ടേ​ഴ്സി​ൽ ബ​ന്ദി​യാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

സം​ഭ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം സി​ഐ ജോ​ഷി ജോ​സ​ഫ് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ തീ​ർ​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ശ്രീ​ക​ണ്ഠ​പു​രം പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ്.

പു​തി​യ​ങ്ങാ​ടി​യി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി​യ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​യാ​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​നി​യും പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ കു​ടും​ബ​ത്തെ കാ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts