അരിശം മൂത്താൽപിന്നെ… ച​പ്പാ​ത്തി​ക്കോലും പലകയും കൊ​ണ്ട് ഭാ​ര്യ​യെ മ​ര്‍​ദിച്ച ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ൽ


ത​ളി​പ്പ​റ​മ്പ്: ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടു​വം വെ​ള്ളി​ക്കീ​ല്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തെ ചെ​റു​കു​ള​ക്കാ​ട് സ്വ​ദേ​ശി എം. ​സ​ന്തോ​ഷി​നെ(48)​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച രാ​ത്രി​യാ​ണ് സ​ന്തോ​ഷ് ഭാ​ര്യ​യെ​യും മ​ക​നെ​യും മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​ത്.ഭാ​ര്യ​യെ ച​പ്പാ​ത്തി​ക്കോ​ല് കൊ​ണ്ട് മ​ര്‍​ദിക്കു​ക​യും ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്‌​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മ​ക​നെ ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ള്ളി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. മ​ര്‍​ദന​ത്തി​ല്‍ പ​രി​ക്ക് പ​റ്റി​യ യു​വ​തി ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment