റോ​ക്കി ഭാ​യി​യെ അ​നു​ക​രി​ച്ച് ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി നി​ര​വ​ധി സി​ഗ​ര​റ്റു​ക​ള്‍ പു​ക​ച്ചു ത​ള്ളി ! 15കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് കെ​ജി​എ​ഫ് 2. ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ റോ​ക്കി ഭാ​യി​യാ​യി യാ​ഷ് ത​ക​ര്‍​ത്ത​ഭി​ന​യി​ച്ച​പ്പോ​ള്‍ ചി​ത്ര​ത്തി​ലെ നാ​യ​ക​നെ അ​നു​ക​രി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ളെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ക​ണ്ട​ത്.

ഇ​ത്ത​ര​ത്തി​ല്‍ റോ​ക്കി ഭാ​യി​യെ അ​നു​ക​രി​ച്ച് സി​ഗ​ര​റ്റ് ‘വ​ലി​ച്ചു ത​ള്ളി​യ’ പ​തി​ന​ഞ്ചു​കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

റോ​ക്കി ഭാ​യി​യി​ല്‍​നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ഒ​രു പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റ് പു​ക​ച്ചു​ത​ള്ളി​യ പ​തി​ന​ഞ്ചു​കാ​ര​നെ തൊ​ണ്ട​വേ​ദ​ന​യും ചു​മ​യും കാ​ര​ണ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ‘ഇ​ന്ത്യ ടു​ഡേ’ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ മൂ​ന്നു ത​വ​ണ​യാ​ണ് പ​തി​ന​ഞ്ചു​കാ​ര​ന്‍ കെ​ജി​എ​ഫി​ന്റെ ര​ണ്ടാം ഭാ​ഗം ക​ണ്ട​ത്. തു​ട​ര്‍​ന്ന് റോ​ക്കി ഭാ​യി​യു​ടെ ‘പ്ര​ക​ട​ന’​ത്തി​ല്‍ ആ​വേ​ശ​ഭ​രി​ത​നാ​യി ഒ​റ്റ പാ​യ്ക്ക​റ്റ് സി​ഗ​ര​റ്റ് വ​ലി​ച്ചു.

പി​ന്നീ​ട് ക​ടു​ത്ത തൊ​ണ്ട​വേ​ദ​ന​യും ചു​മ​യും പി​ടി​ച്ച​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ലെ സെ​ഞ്ചു​റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​തി​ന​ഞ്ചു​കാ​ര​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍, പി​ന്നീ​ട് പ്ര​ത്യേ​ക കൗ​ണ്‍​സി​ലി​ങ്ങും ന​ല്‍​കി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് തി​രി​ച്ച​യ​ച്ച​ത്.

Related posts

Leave a Comment