ഇഷ്ടമില്ലാതിരുന്നിട്ടും വിവാഹ നിശ്ചം കഴിഞ്ഞു; കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ പിതാവും ചാടി;പാ​ല​ക്കാ​ട്ട് അ​ച്ഛ​നും മ​കൾക്കും ദാരുണാന്ത്യം

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റി​യി​ൽ പി​താ​വും മ​ക​ളും കി​ണ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി ധ​ർ​മ​ലിം​ഗം, മ​ക​ൾ ഗാ​യ​ത്രി (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന കൈ​വ​രി​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ചാ​ടി​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ധ​ർ​മ​ലിം​ഗ​വും പി​ന്നാ​ലെ ചാ​ടു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​മൂ​ലം കി​ണ​ർ നി​റ​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു.

മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. ഈ ​വി​വാ​ഹ​ത്തി​ന് പെ​ണ്‍​കു​ട്ടി​ക്ക് സ​മ്മ​ത​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​താ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ പെ​ണ്‍​കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

Leave a Comment