മകരത്തിൽ താലികെട്ട്..! പ്ര​തി​ശ്രു​ത​വ​ര​ൻ മു​ങ്ങി; മുഹൂർത്തം തെറ്റാതെ രക്ഷകനായി പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ; സിനിമാക്കഥപോലൊരു വിവാഹം…

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വി​​വാ​​ഹ​​മു​​ഹൂ​​ർ​​ത്ത​​മാ​​യി​​ട്ടും​ വ​​ര​​ൻ എ​​ത്തി​​യി​​ല്ല, യു​​വ​​തി​​യെ പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പൊ​​തു​പ്ര​​വ​​ർ​​ത്ത​​ക​​ൻ വി​​വാ​​ഹം ക​​ഴി​​ച്ചു.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ 29കാ​​ര​​ൻ വി​​വാ​​ഹ​​മു​​ഹൂ​​ർ​​ത്ത സ​​മ​​യ​​ത്ത് എ​​ത്താ​​താ​​യ​​തോ​​ടെ ചേ​​ർ​​ത്ത​​ല അ​​രൂക്കു​​റ്റി​​ ന​​ടു​​വ​​ത്ത് ന​​ഗ​​റി​​ൽ എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്ന വ​​ധു​​വി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളും ബ​​ന്ധു​​ക്ക​​ളും വി​​ഷ​​മ​​വൃ​​ത്ത​​ത്തി​​ലാ​​യി.

ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ   പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​നാ​​യ അറിയിക്കുകയായിരുന്നു. ഇതോടെ നിലനിന്നിരുന്ന പി​​രി​​മു​​റു​​ക്കം അ​​യ​​ഞ്ഞു.

യു​​വ​​തി​​യെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന യു​​വാ​​വി​​നെ വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ കാ​​ണാ​​നി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് പി​​താ​​വ് ത​​ല​​യോ​​ല​​പ്പ​റ​​മ്പ് പോ​​ലീ​​സി​​ൽ പ​​രാ​​തി​​പ്പെ​​ട്ടി​​രു​​ന്നു.

Related posts

Leave a Comment