സി​​​നി​​​മ-​​കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ള്‍, ഭ​​​ര​​​ണ​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍, കാ​​​ര്‍​ട്ടൂ​​​ണ്‍ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ! മാ​സ്‌​കുകൾ ‘മാസ്’ ആകുന്നു; സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രും ക്ലാ​​​സും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​സ്‌​​​കു​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​

കൊ​​​ച്ചി: ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ങ്കി​​​ലും മാ​​​സ്‌​​​കി​​​ല്ലാ​​​തെ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തോ​​​ടെ, മാ​​​സ്‌​​​കി​​​നെ “മാ​​​സ്’ആ​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലാ​​​ണു നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍.

ഓ​​​രോ പ്രാ​​​യ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കും ഇ​​​ണ​​​ങ്ങു​​​ന്ന ട്രെ​​​ൻ​​ഡിം​​​ഗ് മാ​​​സ്‌​​​കു​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ല്‍ ത​​​രം​​​ഗ​​​മാ​​​കു​​​ന്നു. സി​​​നി​​​മ-​​കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ള്‍, ഭ​​​ര​​​ണ​​​ക​​​ര്‍​ത്താ​​​ക്ക​​​ള്‍, കാ​​​ര്‍​ട്ടൂ​​​ണ്‍ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​നെ ചി​​ത്ര​​ങ്ങ​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത മാ​​​സ്‌​​​കു​​​ക​​​ള്‍​ക്കു വ​​​ലി​​​യ ഡി​​​മാ​​​ന്‍​ഡാ​​​ണ്.

നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​രി​​​ലെ യു​​​വ​​​സം​​​രം​​​ഭ​​​ക നീ​​​തു ബി​​​പി​​​ന്‍ മാ​​സ്കു​​ക​​ളി​​ൽ ഇ​​ത്ത​​രം പ​​ല പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കും മു​​തി​​രു​​ന്നു. ഡോ​​​റ, ബു​​​ജി, സ്‌​​​പൈ​​​ഡ​​​ര്‍​മാ​​​ന്‍, ഛോട്ടാം​​​ബീം, ടോം ​​​ആ​​​ന്‍​ഡ് ജെ​​​റി എ​​​ന്നീ കാ​​​ര്‍​ട്ടൂ​​​ണ്‍ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​ ചേ​​ർ​​ത്തു​​ള്ള മാ​​​സ്‌​​​കു​​​ക​​ൾ കു​​​ട്ടി​​​ക​​​ളെ മാ​​​സ്‌​​​ക് ധ​​​രി​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ക്കു​​​ക കൂ​​ടി ചെ​​യ്യു​​ന്നു.

സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രും ക്ലാ​​​സും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​സ്‌​​​കു​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു​​ണ്ടെ​​ന്നു നീ​​തു പ​​റ​​യു​​ന്നു.

വി​​വി​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും പേ​​​രു​​​ക​​​ളും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​സ്‌​​​കു​​​ക​​​ളും ത​​യാ​​റാ​​ക്കി വ​​രു​​ന്നു. മാ​​​സ്‌​​​ക് ധ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​ത​​​ന്നെ ചി​​​ത്ര​​​ങ്ങ​​​ള്‍ പ്രി​​​ന്‍റ് ചെ​​​യ്തു ന​​​ല്‍​കാ​​​നും സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​രി​​​ലെ ഫ്‌​​​ളൈ സ്‌​​​പോ​​​ര്‍​ട്‌​​​സ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ കൂ​​​ടി​​​യാ​​​ണ് നീ​​​തു. ഭ​​​ര്‍​ത്താ​​​വ് ബി​​​പി​​​ൻ ഇ​​​ന്ത്യ​​​ന്‍ നേ​​​വി സ​​​ര്‍​വീ​​​സ​​​സ് വോ​​​ളി​​​ബോ​​​ള്‍ ടീം ​​​അം​​​ഗ​​​മാ​​​ണ്.

Related posts

Leave a Comment