എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറേണ്ടി വന്നു; ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…


എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറി. ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ പഴമക്കാർക്ക് അത്ഭുതമാകുന്നു.

കേരളത്തിന്‍റെ അടുക്കളകളിൽ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്ന അരകല്ലും ഉരലും ആട്ടുകല്ലുമൊക്കാ യാണ് ഇന്ന് പല മതിൽ കെട്ടിനുള്ളിലും കുടുങ്ങിയിരിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവോടെയാണ് ഇവർ പതിയെ പതിയെ പുറം തള്ളപ്പെട്ടത്. ഇവടേയ്ക്ക് മിക്സിയും ഗ്രൈൻഡർ കയറിപ്പറ്റി. സ്വിച്ച് ഓണാക്കിയാൽ ഞൊടിയിടയിൽ എല്ലാം അരച്ചു തരുന്ന മിക്സിയുള്ളപ്പോൾ പിന്നെ എന്തിന് വീടിനുള്ളിലെ ഇടം കളയണം. ഇതോടെ വീട്ടമ്മമാർ ഇവരെ കൈവിട്ടു.

ഇങ്ങനെ ചായിപ്പിലേക്കും പറമ്പിന്‍റെ മൂലയിലും ഒതുങ്ങി ചളിപിടിച്ചു കിടക്കുകയാണ് പണ്ടത്തെ രാജക്കൻമാർ. ഇവിടെ യും ഒരു ബുദ്ധിമുട്ടായതോടെയാണ് വീട്ടുകാർ ഇവയെ മതിലു നിർമാണത്തിനും മറ്റും ഉപയോഗിച്ച് ബുദ്ധിമുട്ട് ഒഴിവാക്കിയത്.

ഇതോടെ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്നവർ ഇന്നു പല മതിലുകളിലും പടമായിരിക്കുന്ന കാഴ്ചാണ് കാണാനാവുന്നത്.

 

അലക്കുകല്ലിന് സഹായിയായി ഉരൽ… മലരിക്കൽ നിന്നുള്ള കാഴ്ച…

 

അരകല്ലും ആട്ടുകല്ലും മതിൽ നിർമാണത്തിന് ഉപയോഗിച്ചപ്പോൾ… മൂലവട്ടത്തുനിന്നുള്ള കാഴ്ച

Related posts

Leave a Comment