ആളൊഴിഞ്ഞ വിമാനത്തില്‍ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എയര്‍ ഹോസ്റ്റസ് ! അയാത്തിന്റെ ഡാന്‍സ് തരംഗമാവുന്നു…

വിമാനത്തില്‍ ആളില്ലാത്ത സമയത്ത് നൃത്തം ചെയ്ത എയര്‍ ഹോസ്റ്റസിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്.

ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് എയര്‍ ഹോസ്റ്റസ് അയാത്തിന്റെ ഡാന്‍സ്.

ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാന്‍സ് വീഡിയോ വൈറലായി. ഇതിനോടകം 24 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്.

യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വിഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേരുടെ പ്രശംസയുമെത്തി. വിഡിയോ പലരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Related posts

Leave a Comment