ഹാ​ല​പ്പ് ഒ​ന്നാം റാ​ങ്കി​ലേ​ക്ക്; മ​യാ​മി​യി​ൽ ക്വി​റ്റോ​വ ക്വി​റ്റ്

മ​യാ​മി: റൊ​മാ​നി​യ​ൻ സൂ​പ്പ​ർ താ​രം സി​മോ​ണ ഹാ​ല​പ്പ് ലോ​ക വ​നി​താ സിം​ഗി​ൾ​സ് ഒ​ന്നാം റാ​ങ്കി​ലേ​ക്ക്. മ​യാ​മി ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ചൈ​ന​യു​ടെ വാം​ഗ് ക്വി​യാം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ ക​ട​ന്ന​തോ​ടെ സി​മോ​ണ ഒ​ന്നാം റാ​ങ്കി​നു തൊ​ട്ട​ടു​ത്തെ​ത്തി. സെ​മി​യി​ൽ വി​ജ​യി​ച്ചാ​ൽ ജ​പ്പാ​ന്‍റെ ന​വോ​മി ഒ​സാ​ക്ക​യെ മ​റി​ക​ട​ന്ന് ഒ​ന്നാം റാ​ങ്ക് സ്വ​ന്ത​മാ​ക്കാം.

ക്വാ​ർ​ട്ട​റി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സി​മോ​ണ ചൈ​നീ​സ് താ​ര​ത്തെ മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 6-4, 7-5. ആ​ദ്യ സെ​റ്റ് അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ റൊ​മാ​നി​യ​ൻ താ​ര​ത്തി​ന് ര​ണ്ടാം സെ​റ്റി​ൽ വാം​ഗ് ക്വി​യാം​ഗി​ൽ​നി​ന്ന് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ട്ട​ത്. 5-1 ന് ​പി​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​ണ് ഹാ​ല​പ്പ് അ​സാ​ധ്യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ഹാ​ല​പ്പി​നൊ​പ്പം ഒ​ന്നാം റാ​ങ്ക് മ​ത്സ​ര​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ട്ര ക്വി​റ്റോ​വ മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്ന് പു​റ​ത്താ​യി. ക്വാ​ർ​ട്ട​റി​ൽ ആ​ഷ്‌​ലി ബാ​ർ​ട്ടി​യാ​ണ് ക്വി​റ്റോ​വ​യെ പു​റ​ത്താ​ക്കി​യ​ത്. ത​ന്നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി​യെ കോ​ട​തി എ​ട്ട് വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച വാ​ർ​ത്ത വ​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്വി​റ്റോ​വ​യ്ക്കു ജ​യി​ക്കാ​നാ​യി​ല്ല.

ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 7-6 (8-6), 3-6, 6-2. ഇ​തോ​ടെ ലോ​ക ഒ​ന്നാം റാ​ങ്കി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ ഹാ​ല​പ്പ് ത​നി​ച്ചാ​യി.

Related posts