ഇ​സ്ര​യേ​ലി​ലേ​ക്ക് 30 വ​രെ  എ​യ​ർ ഇ​ന്ത്യ പ​റ​ക്കി​ല്ല


ന്യൂ​ഡ​ൽ​ഹി:‌ ടെ​ൽ അ​വീ​വി​ലേ​ക്കു റ​ദ്ദാ​ക്കി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 വ​രെ എ​യ​ർ ഇ​ന്ത്യ നീ​ട്ടി. ഒ​ക്ടോ​ബ​ർ ഏ​ഴ് മു​ത​ൽ ടെ​ൽ അ​വീ​വി​ലേ​ക്കും അ​വി​ടെ​നി​ന്ന് ഇ​ങ്ങോ​ട്ടേ​യ്ക്കും എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ല.

നേ​ര​ത്തെ, ഡ​ൽ​ഹി​യി​ൽ​നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് ആ​ഴ്ച​യി​ൽ അ​ഞ്ച് സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു ഈ ​സ​ർ​വീ​സ്.

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ൽ​നി​ന്ന് മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ അ​ജ​യ്‌​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​സം എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment