മാ​യ​ങ്ക് യാ​ദ​വ് തി​രി​ച്ചെ​ത്തും

ല​ക്നോ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​ന്‍റെ യു​വ പേ​സ​ർ മാ​യ​ങ്ക് യാ​ദ​വ് ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചേ​ക്കും.

പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യ മാ​യ​ങ്ക് 19ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ക​ളി​ച്ചേ​ക്കു​മെ​ന്ന് കോ​ച്ച് ജ​സ്റ്റി​ൻ ലാം​ഗ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ന​ലെ ന​ട​ന്ന ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് എ​തി​രാ​യ​ത് ഉ​ൾ​പ്പെ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ഇ​തി​ന​കം മാ​യ​ങ്കി​ന് ന​ഷ്ട​മാ​യി.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് മാ​യ​ങ്കി​ന് പ​രി​ക്കേ​റ്റ​ത്. മാ​യ​ങ്കാ​യി​രു​ന്നു ല​ക്നോ​യു​ടെ ര​ണ്ട് ജ​യ​ത്തി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

Related posts

Leave a Comment