ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ട്; ദി കേരള സ്റ്റോറി എ​സ്എ​ൻ​ഡി​പി കു​ടും​ബ​യോ​ഗ​ങ്ങ​ളിലും വ​നി​താ സം​ഘ​ങ്ങ​ളി​ലും പ്രദർശിപ്പിക്കും; സംഗീത വിശ്വനാഥൻ

ഇ​ടു​ക്കി: വി​വാ​ദ സി​നി​മ ദി ​കേ​ര​ള സ്റ്റോ​റി എ​സ്എ​ൻ​ഡി​പി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ഇ​ടു​ക്കി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ. ല​വ് ജി​ഹാ​ദും നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​വി​ഷ​യം എ​സ്എ​ൻ​ഡി​പി ച​ർ​ച്ച ചെ​യ്തി​ട്ടു​ള്ള​താ​ണ്.

എ​സ്എ​ൻ​ഡി​പി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും വ​നി​താ സം​ഘ​ങ്ങ​ളി​ലും ‘ദി ​കേ​ര​ള സ്റ്റോ​റി’ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം കേ​ന്ദ്ര വ​നി​താ സം​ഘം സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സി​നി​മ പ്ര​ദ​ർ​ശി​പ്പിക്കുന്ന​തി​നെ പി​ന്തു​ണ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​നും എ​ൻ​ഡി​എ​യു​ടെ വ​യ​നാ​ട് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദി ​കേ​ര​ള സ്റ്റോ​റി യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ൽ ഐ​എ​സ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ന്ന​തി​ന് തെ​ളി​വു​ണ്ടെ​ന്നും, ഇ​ന്ന് കേ​ര​ള​ത്തി​ൽ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തും നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment