ഭൂകമ്പത്തിലും കുലുങ്ങാതെ അന്തോണിയസിന്‍റെ ജീവത്യാഗം

ഭൂ​​​ക​​​ന്പ​​​ത്തി​​​ലും പ​​ത​​റാ​​തെ യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​നു വ​​​ഴി​​​കാ​​​ട്ടി ജീ​​​വ​​​ൻ ത്യ​​​ജി​​​ച്ച് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ യു​​​വാ​​​വ്. പാ​​​ലു ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​ൽ​​​ജു​​​ഫ്രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ള​​​റാ​​​യി ജോ​​​ലിചെ​​​യ്തി​​​രു​​​ന്ന ഇ​​​രു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​ൻ അ​​​ന്തോ​​​ണി​​​യ​​​സ് ഗു​​​ണ​​​വാം​​​ഗ് അ​​​ഗം​​​ഗ് ആ​​​ണ് അ​​​സാ​​​ധാ​​​ര​​​ണ​ ധൈ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച സു​​​ല​​​വേ​​​സി ദ്വീ​​​പ് തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഭൂ​​​ച​​​ല​​​ന​​​ങ്ങ​​​ളി​​​ൽ വി​​​റ​​​യ്ക്കു​​​ന്പോ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ജോ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്തോ​​​ണി​​​യ​​​സ്. ഈ ​​​സ​​​മ​​​യ​​​ത്താ​​​ണ് ബാ​​​തി​​​ക് എ​​​യ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ ഫ്ലൈ​​​റ്റ് 6231 വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​രു​​​ന്ന​​​ത്. ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ഓ​​​ഫീ​​​സ് വി​​​ട​​​ണ​​​മെ​​​ന്ന് സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ന്തോ​​​ണി​​​യ​​​സി​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. എ​​​ന്നാ​​​ൽ, വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ആ​​​കാ​​​ശ​​​ത്തേ​​​ക്ക് ഉ​​​യ​​​ർ​​​ന്നി​​​ട്ടേ താ​​​ൻ ജോ​​​ലി നി​​​ർ​​​ത്തൂ എ​​​ന്ന് ഇ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​മാ​​​നം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​പ്പോ​​​ഴേ​​​ക്കും ​​​ശ​​​ക്ത​​​മാ​​​യ ഭൂ​​​ച​​​ല​​​നം ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ട​​​ത്തെ കു​​​ലു​​​ക്കി. നാ​​​ലു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് താ​​​ഴേ​​​ക്കു ചാ​​​ടി ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ അ​​​ന്തോ​​​ണി​​​യ​​​സ് ശ്ര​​​മി​​​ച്ചു. കാ​​​ലൊ​​​ടി​​​ഞ്ഞ് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ ഉ​​​ട​​​ൻ സ​​​മീ​​​പ​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.

ഇ​​​വി​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​പ​​​ര്യാ​​​പ്ത​​​മാ​​​യി​​​രു​​​ന്നു. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ മ​​​റ്റൊ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കി​​​ടെ അ​​​ന്തോ​​​ണി​​​യ​​​സ് ജീ​​​വ​​​ൻ​​​ വെ​​​ടി​​​ഞ്ഞു. അ​​​ന്തോ​​​ണി​​​യ​​​സി​​​നെ ദേ​​​ശീ​​​യ​​​ഹീ​​​റോ​​​യാ​​​യി പ​​​ല​​​രും വാ​​​ഴ്ത്തി.

Related posts