കരകയറാനാവാതെ അട്ടപ്പാടി; മു​ക്കാ​ലി​യി​ൽ പൊ​തു  കി​ണ​ർ  പത്തടി താഴ്ചയിലേക്ക് ഇ​ടി​ഞ്ഞി​റ​ങ്ങി

അ​ഗ​ളി :ശ​ക്ത​മാ​യ മ​ഴ​യേ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി മു​ക്കാ​ലി​യി​ൽ പൊ​തു കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. മു​ക്കാ​ലി പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ര്യാ​ക്കോ​സി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ ഇ​രു​പ​ത്തി​യ​ഞ്ച് കോ​ൽ താ​ഴ്ച​യു​ള്ള​തും നാ​ൽ​പ്പ​ത്തി​യ​ഞ്ച് റിം​ഗ്് ഇ​റ​ക്കി​യ​തു​മാ​യ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു ഇ​റ​ങ്ങി​യ​ത് .

കി​ണ​റി​ന്‍റെ റി​ങ്ങു​ക​ൾ ഏ​താ​ണ്ട് പ​ത്തു​കോ​ൽ താ​ഴ്ച​യി​ലേ​ക്ക് ഇ​റ​ങ്ങി​യ നി​ല​യി​ലാ​ണ്. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​താ​യി പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യേ തു​ട​ർ​ന്ന് ക​ൽ​ക്ക​ണ്ടി ക​ക്കു​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലും കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു താ​ഴ​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്

Related posts