പൂഞ്ചോലയിൽ തകർന്ന സ്വപ്നങ്ങളുമായി കർഷക; ഉരുൾ പൊട്ടലിൽ ഒലിച്ചു പോയത് ഏക്കർകണക്കിന്  കൃഷി സ്ഥലങ്ങൾ

പൂ​ഞ്ചോ​ല: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ല​മാ​ണ് ന​ശി​ച്ച​ത്. ഒ​രു ആ​യു​സി​ന്‍റെ അ​ദ്ധാ​ന​ഫ​ല​മാ​ണ് ഒ​രു നി​മി​ഷം കൊ​ണ്ടു ഇ​ല്ലാ​താ​യ​തെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ഇ​നി​യും ക​ർ​ഷ​ക​ർ​ക്കാ​യി​ട്ടി​ല്ല. ഭാ​ഗ്യ​വ​ശാ​ലാ​ണ് പ​ല​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ച​യാ​ത്തി പൂ​ഞ്ചോ​ല, പാ​ന്പ​ന്തോ​ട് സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം തി​ട്ട​പ്പെ​ടു​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​റു ദി​വ​സ​മാ​യി ഇ​വി​ടെ വൈ​ദ്യു​തി​യി​ല്ല. വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വ​ഴി​ക​ളും താ​റു​മാ​റാ​യി, പാ​ല​ങ്ങ​ളും ഇ​ല്ലാ​ത്ത​താ​യി. ഇ​തോ​ടെ യാ​ത്രാ​സൗ​ക​ര്യം​ത​ന്നെ ദു​ഷ്ക്ക​ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

​വ​സ്സ്യ താ​ന്നി​ക്ക​പ്പാ​റ​യു​ടെ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം പാ​ന്പ​ൻ​തോ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു പോ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഇ​തി​ൽ മൂ​ന്ന​ര​ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​ത​ന്നെ നാ​ശ​മാ​യി. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ളെ​ല്ലാം അ​ടു​ത്തു​ള്ള ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts