ഭ​ർ​ത്താ​വി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടു​ട​മ വീ​ട്ടി​ലെ​ത്തി ക​യ​റി​പ്പി​ടിച്ചു; ചോദ്യം ചെയ്ത തന്നെ വീ​ട്ടു​ട​മ​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ചേ​ർ​ന്ന് മർദിച്ചു;​ വീട്ടമ്മയുടെ പരാതിയിൽ പറയുന്നതിങ്ങനെ…

ആ​ലു​വ: വാ​ട​ക വീ​ടി​ന്‍റെ ഉ​ട​മ ഉ​പ​ദ്ര​വി​ച്ചെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും യു​വ​തി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി. ചൂ​ർ​ണ്ണി​ക്ക​ര ക​ന്പ​നി​പ്പ​ടി​യി​ലെ വീ​ടി​ന് മു​ക​ളി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി​ക്കാ​രി. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത​ല്ലാ​തെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി ആ​ലു​വ സി​ഐ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടു​ട​മ വീ​ട്ടി​ലെ​ത്തി ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. കു​ത​റി മാ​റി ബ​ഹ​ളം വ​ച്ച​പ്പോ​ൾ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളു​മെ​ത്തി. ഈ ​സ​മ​യം മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടു​ട​മ​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ചേ​ർ​ന്ന് ത​ന്നെ വീ​ണ്ടും മ​ർ​ദി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്ന് യു​വ​തി ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

വീ​ട് ഒ​ഴി​യു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വും കെ​ട്ടി​ട ഉ​ട​മ​യു​മാ​യി നേ​ര​ത്തെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ജൂ​ലൈ 10ന് ​മു​ന്പ് വീ​ടൊ​ഴി​യാ​നും സ​മ്മ​തി​ച്ചി​രു​ന്ന​താ​ണ്. യു​വ​തി​യും കു​ടും​ബ​വും വീ​ടൊ​ഴി​യു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വീ​ട്ടു​ട​മ​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടു​ട​മ​യും കു​ടും​ബ​വു​മാ​ണ് താ​ഴെ താ​മ​സി​ക്കു​ന്ന​ത്.

Related posts