തൃശൂർ ജില്ലയിൽ കനത്ത മഴ ; പു​ല​ർ​ച്ചെ വീ​ശീ​യ കാ​റ്റി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം; അതിരപ്പിള്ളി വെള്ളം നിറഞ്ഞൊഴുകുന്നു

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ വീ​ശി​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​മ​ര​ങ്ങ​ള​ട​ക്കം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പു​തൂ​ർ​ക്ക​ര, പു​ല്ല​ഴി, അ​യ്യ​ന്തോ​ൾ, പൂ​ങ്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണു. ചെ​റു​തും വ​ലു​തു​മാ​യ മ​ര​ങ്ങ​ൾ വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കും റോ​ഡു​ക​ളി​ലേ​ക്കും വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ലേ​ക്കു​മാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടെ​ങ്കി​ലും ആ​ള​പാ​യ​ങ്ങ​ളി​ല്ല. പൂ​ങ്കു​ന്നം എ.​കെ.​ജി.​ന​ഗ​റി​ൽ വീ​ടി​നു മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റ് പ​റ​ന്ന് നൂ​റ്റ​ന്പ​തോ​ളം മീ​റ്റ​റോ​ളം മാ​റി മ​റ്റൊ​രു വീ​ടി​ന്‍റെ ടെ​റ​സി​ലെ വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ൽ ചെ​ന്നു​വീ​ണ ടാ​ങ്ക് ത​ക​ർ​ന്നു.

മ​റ്റൊ​രു വീ​ടി​ന്‍റെ ഓ​ടു​ക​ൾ പ​റ​ന്നു​പോ​യി. വീ​ടി​ന​ക​ത്ത് കി​ട​ന്നു​റ​ങ്ങി​യ​വ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പു​തൂ​ർ​ക്ക​ര​യി​ൽ ശ്രീ​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണ് മ​തി​ൽ ത​ക​ർ​ന്നു. പു​തൂ​ർ​ക്ക​ര ദേ​ശീ​യ വാ​യ​ന​ശാ​ല​യു​ടെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ പ​റ​ന്നു​പോ​യി.

അ​യ്യ​ന്തോ​ൾ-​പൂ​ങ്കു​ന്നം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​നി​ലും കൂ​ർ​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ലി​യാ​ലു​ക്ക​ലി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, മു​ണ്ടൂ​ർ-​കൊ​ട്ടേ​ക്കാ​ട് റോ​ഡ്, പൂ​ത്തോ​ൾ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ചാലക്കുടി മേഖലയിൽക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ച​ാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​വി​താ​നം ഉ​യ​ർ​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​നി​റ​ഞ്ഞു​ക​വി​ഞ്ഞ് ഒ​ഴു​കി​ത്തു​ട​ങ്ങി. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഡാ​മി​ന്‍റെ സ്ലൂ​വി​സ് വാ​ൽ​വ് ഇ​ന്ന് തു​റ​ക്കും. എ​ന്നാ​ൽ, പ്ര​ള​യ​ഭീ​തി വേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി പ​രി​സ​ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി​മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ ഒ​ട്ടേ​റെ നാ​ശ​ങ്ങ​ൾ വി​ത​ച്ചു.

ഇ​ന്നു​പു​ല​ർ​ച്ചെ പ​രി​യാ​ര​ത്തു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ഇ​ന്ദി​ര എ​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ടി​ന് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തി​ര​പ്പി​ള്ളി ടി​ക്ക​റ്റ് കൗ​ണ്ട​റി​നു സ​മീ​പ​വും വാ​ഴ​ച്ചാ​ൽ ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പ​വും വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് റോ​ഡ് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന​പാ​ല​ക​രും വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ടം നി​റ​ഞ്ഞൊ​ഴു​ക​യാ​ണ്. ചാ​ർ​പ്പ, വാ​ഴ​ച്ചാ​ൽ, തു​ന്പൂ​ർ​മു​ഴി​യും വ​ൻ ജ​ല​പ്ര​വാ​ഹ​മാ​ണ്.

ചാ​യ്പ്പ​ൻ​കു​ഴി​യി​ൽ ഇ​ന്നു​രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈദ്യുതി ലൈ​നി​ൽ​വീ​ണ് നി​ര​വ​ധി വൈദ്യുതി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണി​ട്ടു​ണ്ട്. മ​ര​ങ്ങ​ൾ റോ​ഡി​ൽ​വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി​വി​ത​ര​ണം പാ​ടെ സ്തം​ഭി​ച്ചു. നാ​ട്ടു​കാ​ർ റോ​ഡി​ൽ​നി​ന്ന് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ശ​ക്തി​യാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യ​ത് .

പുതുക്കാട് മേഖലയിൽമ​ഴ ക​ന​ത്ത​തോ​ടെ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ വ്യാ​പ​ക നാ​ശ​ന​ഷ്ടം. അ​ഞ്ച് വീ​ടു​ക​ൾ ത​ക​ർ​ന്നു. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. വ​രാ​ക്ക​ര കാ​ള​ക്ക​ല്ല് കൊ​ള​ത്തി​പ്പ​റ​ന്പി​ൽ മ​ല്ലി​ക​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ക​ന​ത്ത കാ​റ്റി​ൽ പ​റ​ന്ന് പോ​യി. കാ​ള​ക്ക​ല്ല് വ​ട്ട​പ്പ​റ​ന്പി​ൽ വി​ജ​യ​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ തേ​ക്ക് വീ​ണു. ചെ​ങ്ങാ​ലൂ​ർ പ​ള്ളി​ക്ക് സ​മീ​പം തെ​ക്കും​പീ​ടി​ക ദേ​വ​സ്സി മ​ക​ൻ ജോ​യി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് തേ​ക്ക് മ​റി​ഞ്ഞ് വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

പു​തു​ക്കാ​ട് വ​ള​ഞ്ഞൂ​പ്പാ​ടം അ​ര​ണ​യ്ക്ക​ൽ ര​വി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് തേ​ക്ക് മ​റി​ഞ്ഞ് വീ​ണ് വീ​ടി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ട്ര​സ്സി​നും വീ​ടി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി ക​ര​യാം​പാ​ടം മ​ഞ്ഞ​ളി ചാ​ക്കു​ണ്ണി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് മാ​വ് ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കാ​ള​ക്ക​ല്ല് തോ​ട്ടാ​ൻ ബേ​ബി​യു​ടെ മോ​ട്ടോ​ർ ഷെ​ഡി​ന്‍റെ​യും, ആ​ന ഷെ​ഡ്ഡി​ന്‍റെ​യും മേ​ൽ​ക്കൂ​ര​ക​ൾ കാ​റ്റി​ൽ പ​റ​ന്നു പോ​യി.

നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞ് വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ചെ​ങ്ങാ​ലൂ​ർ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞി​ട്ടു​ള്ള​ത്. ഉ​റാം​കു​ളം, മാ​ട്ടു​മ​ല, കു​ണ്ടു​ക​ട​വ്, ശാ​ന്തി​ന​ഗ​ർ, ഭ​ര​ത, വ​രാ​ക്ക​ര കാ​ള​ക്ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞി​ട്ടു​ള്ള​ത്.

വെ​ള്ളി​യാ​ഴ്ച​യോ​ടു​കൂ​ടി​യേ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ്ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ എ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ചെ​ങ്ങാ​ലൂ​ർ മേ​ഖ​ല​യി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്.

വെ​ള്ളാ​ങ്ക​ല്ലൂ​രിൽ
ക​ൽ​പ​റ​ന്പ് ഭാ​ഗ​ത്ത് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യി​ലും മ​ര​ങ്ങ​ളും ഇ​ല​ക്ടി​ക്ക് പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​യി​ട്ടു​ണ്ട്. വെ​ള്ളാ​ങ്ക​ല്ലൂ​ർ ഭാ​ഗ​ത്ത് വൈ​ദു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് വെ​ള്ളാ​ങ്ക​ല്ലൂ​ർ മ​തി​ല​കം റോ​ഡി​ൽ ക​ന​ത്ത കാ​റ്റി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി, ഫ​യ​ർ ഫോ​ഴ്സ് വ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം ത​ട​സം നീ​ക്കി.

തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പാ​ത​യി​ൽ വെ​ള്ളാ​ങ്ക​ല്ലൂ​ർ സെ​ന്‍റ​റി​ൽ മ​രം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ര​ണ്ടു സ്ഥ​ല​ത്തും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ല.

വ​ട്ടേ​ക്കാ​ട് ആ​ൽ​മ​രം വീ​ണ് വീ​ട് തകർന്നു, ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്
കൊ​ട​ക​ര: ക​ന​ക​മ​ല-​കൊ​ട​ക​ര റോ​ഡി​ലെ വ​ട്ടേ​ക്കാ​ട് സെ​ന്‍റ​റി​ൽ നി​ന്നി​രു​ന്ന കൂ​റ്റ​ൻ ആ​ൽ​മ​രം കാ​റ്റി​ൽ പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണ് ഗൃ​ഹ​നാ​ഥ​ന് പ​രി​ക്കേ​റ്റു. വ​ട്ടേ​ക്കാ​ട് മൂ​ക്ക​ണാം​പ​റ​ന്പി​ൽ ജോ​ർ​ജി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ആ​ൽ​മ​രം വീ​ണ​ത്. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ജോ​ർ​ജി​ന് പി​ര​ക്കേ​റ്റു. ഇ​യാ​ൾ കൊ​ട​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​ക്ത​സ തേ​ടി

Related posts