ഡാ​മു​ക​ൾ നി​റ​യ​ല്ലേ…വെ​ള്ളം പെ​ട്ട​ന്ന് ഉ​യ​രാ​ത്ത​ത് ആ​ശ്വാ​സ​മാ​കു​ന്നു ; ത​ൽ​ക്കാ​ലം ഡാം ​തു​റ​ക്കു​മെ​ന്ന ഭീ​തി വേ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ 

തൃ​ശൂ​ർ: എ​ല്ലാ​വ​ർ​ഷ​വും ഡാ​മു​ക​ൾ നി​റ​യാ​ൻ കാ​ത്തി​രു​ന്ന​വ​ർ ഇ​പ്പോ​ൾ പേ​ടി​യോ​ടെ​യാ​ണ് ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് എ​ത്ര​യാ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഡാ​മു​ക​ൾ കൂ​ടി നി​റ​ഞ്ഞാ​ൽ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തോ​ടെ മു​ങ്ങി​ചാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന ഭീ​തി​യാ​ണ് പ​ല​ർ​ക്കും. എ​ന്നാ​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഡാ​മു​ക​ളൊ​ക്കെ അ​ത്ര​പെ​ട്ട​ന്ന് നി​റ​യി​ല്ലെ​ന്ന​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം ഡാ​മു​ക​ൾ നി​റ​യു​ക​യും മ​ഴ​യോ​ടൊ​പ്പം തു​റ​ന്നു​വി​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളെ​ല്ലാം കൈ​വി​ട്ട​ത്. മ​ഴ​വെ​ള്ള​വും ഡാ​മു​ക​ളി​ലെ വെ​ള്ള​വും കൂ​ടി​യെ​ത്തി​യ​തോ​ടെ നി​ല​യി​ല്ലാ​ക​യ​ത്തി​ല​ക​പ്പെ​ട്ട പോ​ലെ​യാ​യി​രു​ന്നു ഒ​ട്ടു മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും. കൂ​ടാ​തെ കൃ​ഷി നാ​ശ​വും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങു​ന്ന സം​ഭ​വ​വും എ​ല്ലാ​വ​ർ​ക്കും നോ​ക്കി നി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. മ​ഴ​വെ​ള്ളം മാ​ത്ര​മാ​യാ​ൽ പ​ര​മാ​വ​ധി കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പീ​ച്ചി ഡാ​മി​ൽ മു​ൻ വ​ർ​ഷ​ത്തെ വെ​ള്ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പ​കു​തി വെ​ള്ളം പോ​ലും എ​ത്തി​യി​ട്ടി​ല്ല. മ​ഴ കൂ​ടി​യ​തി​നാ​ൽ നീ​രൊ​ഴു​ക്ക് കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി വി​സ്തൃ​ത​മാ​യ​തി​നാ​ൽ ജ​ല​നി​ര​പ്പ് അ​ത്ര​പെ​ട്ട​ന്ന് ഉ​യ​രു​ന്നി​ല്ല. 75.02 മീ​റ്റ​റാ​ണ് ഇ​ന്ന​ത്തെ ജ​ല​നി​ര​പ്പ്. 79.25 മീ​റ്റ​റി​ലെ​ത്തി​യാ​ലെ ഡാം ​തു​റ​ക്കൂ. ഡാ​മി​ന്‍റെ മൊ​ത്തം സം​ഭ​ര​ണ ശേ​ഷി​യു​ടെ 50.09 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണ് പീ​ച്ചി ഡാ​മി​ലു​ള്ള​ത്. 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു മീ​റ്റ​ർ എ​ന്ന നി​ല​യി​ലാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്.

മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യും കാ​ട്ടി​ൽ നി​ന്ന് നീ​രൊ​ഴു​ക്ക് കൂ​ടു​ക​യും ചെ​യ്താ​ൽ വെ​ള്ളം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ത​ൽ​ക്കാ​ലം ഡാം ​തു​റ​ക്കു​മെ​ന്ന ഭീ​തി വേ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം ഡാം ​നി​റ​യു​ക​യും 12 ഇ​ഞ്ചി​ല​ധി​കം തു​റ​ന്നു​വി​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഡാം ​തു​റ​ന്നു​വി​ടാ​തെ ത​ന്നെ മ​ണ​ലി​പ്പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം ഡാ​മും കൂ​ടി തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​കു​ക.

ചി​മ്മി​നി ഡാ​മി​ലും സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​കു​തി വെ​ള്ളം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഒ​ഴു​കി​യെ​ത്തി​യ​ത്. 65 മീ​റ്റ​റാ​ണ് ഇ​ന്ന​ത്തെ ജ​ല​നി​ര​പ്പ്. 74.34 എം​എം​ക്യൂ​ബ് വെ​ള്ള​മെ​ത്തി​യാ​ലേ ഡാം ​തു​റ​ന്നു​വി​ടാ​നാ​കൂ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം ഡാം ​നി​റ​ഞ്ഞി​രു​ന്നു. പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ലെ ഇ​ന്നു രാ​വി​ല​ത്തെ ജ​ല​നി​ര​പ്പ് 420.50 മീ​റ്റ​റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം 424 മീ​റ്റ​റാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. 70.94 ശ​ത​മാ​ന​ത്തോ​ളം മാ​ത്ര​മാ​ണ് ഡാം ​നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

മ​ഴ ക​ന​ക്കു​ക​യും നീ​രൊ​ഴു​ക്ക് കൂ​ടു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ഇ​ത്ത​വ​ണ ഡാം ​നി​റ​യാ​ൻ സാ​ധ്യ​ത​യു​ള്ളൂ. ഷോ​ള​യാ​ർ ഡാ​മി​ൽ 45 ശ​ത​മാ​നം മാ​ത്ര​മാ​ണ് വെ​ള്ളം നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. 2624.70 അ​ടി​യാ​ണ് ഇ​ന്ന​ത്തെ ജ​ല​നിര​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം 2663 അ​ടി​യി​ൽ വെ​ള്ള​മെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഡാം ​തു​റ​ന്നു​വി​ട്ടി​രു​ന്നു.

Related posts