മ​ഴ​ക്കാ​ലം മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ഷ്ട​കാ​ലം.! സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന മുന്നറിയിപ്പു മായി പോലീസ്; തനിച്ചു താമസിക്കുന്നവർ പോലീസിൽ വിവരങ്ങൾ നൽകണം

thiefക​ടു​ത്തു​രു​ത്തി: മ​ഴ​ക്കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ക​ടു​ത്തു​രു​ത്തി പോ​ലീ​സ്. മ​ഴ​ക്കാ​ലം മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ഷ്ട​കാ​ല​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ത​നി​ച്ചു താ​മ​സി​ക്കു​ന്ന​വ​ർ അ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. മ​ക്ക​ൾ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന​വ​ർ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന​വ​ർ, രോ​ഗി​ക​ളാ​യി​ട്ടു​ള്ള​വ​ർ, ഒ​റ്റ​പ്പെട്ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ എ​ന്നി​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ഫോ​ണ്‍ ന​ന്പ​രു​ക​ളും പോ​ലീ​സി​ൽ ന​ൽ​ക​ണം.

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ൾ, സം​ശ​യം തോ​ന്നു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളും കൈ​മാ​റ​ണ​മെന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​രാ​റു​കാ​ർ ത​ങ്ങ​ളു​ടെ കൂ​ടെ പ​ണി​ക്കു നി​ർ​ത്തി​യി​ട്ടു​ള്ള​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കെ​ട്ടി​ടം വാ​ട​ക​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​വ​ർ വാ​ട​ക​ക്കാരെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കും. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​ട്രോ​ളിം​ഗി​ന് പു​റ​മെ ജ​ന​മൈ​ത്രി സം​വി​ധാ​ന​മു​പ​യോ​ഗി​ച്ചു പ്രാ​ദേ​ശി​ക​മാ​യു​ള്ള ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​താ​ത് മേ​ഖ​ല​ക​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തും.   ഇ​ത്ത​ര​ത്തി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു പ​ട്രേ​ാളിം​ഗ് ന​ട​ത്താ​നും പോ​ലീ​സി​ന് പ​ദ്ധ​തി​യു​ണ്ട്.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ദി​ക​ൾ എ​ന്നി​വ​രു​ടെ​യെ​ല്ലാം സ​ഹാ​യം പോ​ലീ​സ് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 04829 282323, 9497980322 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പെ​ട​ണ​മെ​ന്ന് ക​ടു​ത്തു​രു​ത്തി സി​ഐ കെ.​പി. തോം​സ​ണ്‍ അ​റി​യി​ച്ചു.

Related posts