ഹൈവേക്കായി കുടിയൊഴിപ്പിച്ചു; ചെറുവള്ളിയില്‍ പെരുന്തേനീച്ചകളുടെ ആക്രമണം തുടരുന്നു; കുത്തുകൊള്ളാതിരിക്കാന്‍ ജനം നെട്ടോട്ടത്തില്‍

മ​​ണി​​മ​​ല: കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ൾ ചെ​​റു​​വ​​ള്ളി ഗ്രാ​​മ​​ത്തെ വി​​റ​​പ്പി​​ച്ച​​പ്പോ​​ൾ കു​​ത്തു​​കൊ​​ള്ളാ​​തി​​രി​​ക്കാ​​ൻ ജ​​നം നെ​​ട്ടോ​​ട്ട​​ത്തി​​ൽ. പ​​ല​​രും അ​​ട​​ച്ചി​​ട്ട മു​​റി​​ക​​ളി​​ൽ ക​​ഴി​​യു​​ന്നു. സ്ഥ​​ല​​ത്തെ സ്കൂ​​ളി​​ന് അ​​വ​​ധി ന​​ൽ​​കി. ബ​​സു​​ക​​ളും കാ​​റു​​ക​​ളും ഗ്ലാ​​സ് അടച്ച് ഓ​​ടി​​ക്കാ​​ൻ പോ​​ലീ​​സ് നി​​ർ​​ദേ​​ശം.

പൊ​​ൻ​​കു​​ന്നം-​​പു​​ന​​ലൂ​​ർ ഹൈ​​വേ വി​​ക​​സ​​നം പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ ത​​ട​​സ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് ആ​​രും പ്ര​​തീ​​ക്ഷി​​ച്ചി​​ല്ല. ചെ​​റു​​വ​​ള്ളി മൂ​​ലേ​​പ്ലാ​​വ് വ​​ള​​വി​​ലെ വ​​ൻ​​ചീ​​നി​​മ​​രം റോ​​ഡ് വി​​ക​​സ​​ന​​ത്തി​​നാ​​യി വെ​​ട്ടി​​യ​​താ​​ണ് പ്ര​​ശ്നം. 150 ഉ​​യ​​ര​​ത്തി​​ൽ പ​​ല ശി​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി കു​​ടി​​താ​​മ​​സ​​മാ​​ക്കി​​യി​​രു​​ന്ന പെ​​രു​​ന്തേ​​നീച്ച കോ​​ള​​നി​​കൾ കു​​ടി​​യൊ​​ഴി​​പ്പി​​ച്ച​​തോ​​ടെ നാ​​ടു​​നീ​​ളെ ഈ​​ച്ച​​കു​​ത്തി​​ന്‍റെ വി​​ശേ​​ഷ​​ങ്ങ​​ളേ കേ​​ൾ​​ക്കാ​​നു​​ള്ളു.

മു​​റം​​പോ​​ലെ വ​​ട്ട​​ത്തി​​ൽ 13 കു​​ടി​​ക​​ളി​​ലാ​​യി പെ​​രു​​മ​​ര​​ത്തി​​നു മു​​ക​​ളി​​ൽ തൂ​​ങ്ങി​​ക്കി​​ട​​ന്ന പെ​​രു​​ന്തേ​​നീ​​ച്ച​​യു​​ടെ പ​​ക ഇ​​നി​​യും തീ​​ർ​​ന്നി​​ട്ടി​​ല്ല. റോ​​ഡി​​ലൂ​​ടെ പോ​​കു​​ന്ന​​വ​​രെ​​യും കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​ൽ കാ​​ണാ​​നെ​​ത്തു​​ന്ന​​വ​​രെ​​യും ഈ​​ച്ച​​ക​​ൾ വ​​ള​​ഞ്ഞി​​ട്ടു കു​​ത്തു​​ക​​യാ​​ണ്.

റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​തേ വ​​ള​​വി​​ൽ നി​​ര​​വ​​ധി വ​​ൻ​​മ​​ര​​ങ്ങ​​ൾ അ​​ടു​​ത്ത​​യി​​ടെ വെ​​ട്ടി​​വീ​​ഴ്ത്തി​​യെ​​ങ്കി​​ലും പെ​​രു​​ന്തേ​​ൻ​​മ​​രം വെ​​ട്ടാ​​ൻ ആ​​ർ​​ക്കും ധൈ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച മു​​ണ്ട​​ക്ക​​യ​​ത്തു​​നി​​ന്നും പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ളെ ഒ​​ഴി​​പ്പി​​ക്കാ​​ൻ മ​​ല​​യ​​ര​​യ​​ൻ​​മാ​​രെ എ​​ത്തി​​ച്ചു.

ഒ​​ന്നു​​ര​​ണ്ടു ശി​​ഖ​​ര​​ങ്ങ​​ൾ ഒ​​രു വി​​ധം മു​​റി​​ച്ചെ​​ങ്കി​​ലും പെ​​രു​​ന്തേ​​ൻ അ​​ടു​​ത്ത ശി​​ഖ​​ര​​ങ്ങ​​ളി​​ൽ കു​​ടി​​പാ​​ർ​​പ്പു തു​​ട​​ങ്ങി​​യ​​തോ​​ടെ ആ ​​ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 11ന് ​​റോ​​ഡി​​ൽ തി​​ര​​ക്കൊ​​ഴി​​യു​​ന്പോ​​ൾ ഈ​​ച്ച​​ക​​ളെ തു​​ര​​ത്തി മ​​രം മു​​റി​​ക്കാ​​ൻ വീ​​ണ്ടും മ​​ല​​യ​​ര​​യ​​ൻ​​മാ​​രെ കൊ​​ണ്ടു​​വ​​ന്നു. ഈ​​ച്ച​​ക​​ളെ ചാ​​ന്പ​​ലാ​​ക്കാം എ​​ന്നു ക​​രു​​തി ശി​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്കും ഈ​​ച്ച​​ക്കോ​​ള​​നി​​യി​​ലേ​​ക്കും ഡീ​​സ​​ൽ സ്പ്രേ ​​ചെ​​യ്ത​​ശേ​​ഷം തീ ​​കൊ​​ളു​​ത്തി.

തീ​​പി​​ടി​​ച്ച ഇ​​ല​​ക​​ൾ താ​​ഴേ​​ക്കു പ​​തി​​ച്ച​​തോ​​ടെ പ്ര​​ദേ​​ശ​​ത്ത് തീ​​പി​​ടി​​ത്ത​​മാ​​യി. മു​​ൻ​​പ് വെ​​ട്ടി​​യി​​ട്ട മ​​ര​​ച്ചി​​ല്ല​​ക​​ളും ക​​രി​​യി​​ല​​യും ക​​ത്തി​​ക്ക​​യ​​റി​​യ​​തോ​​ടെ മ​​ണി​​മ​​ല​​യാ​​റി​​ന്‍റെ തീ​​ര​​ത്ത് വ​​ൻ​​തീ​​പി​​ടി​​ത്തം. പൊ​​ള്ള​​ലേ​​റ്റ​​തോ​​ടെ ഈ​​ച്ച കു​​ടി​​ക​​ളി​​ൽ നി​​ന്നി​​ള​​കി പ്ര​​ദേ​​ശ​​മാ​​കെ നി​​റ​​ഞ്ഞു​​പ​​റ​​ന്നു കു​​ത്തു​​തു​​ട​​ങ്ങി.
ഈ​​ച്ച​​കു​​ത്തും തീ​​പി​​ടി​​ത്ത​​വും സ​​ഹി​​ക്കാ​​നാ​​വാ​​തെ വ​​ന്ന​​തോ​​ടെ ജ​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഫ​​യ​​ർ​​ഫോ​​ഴ്സി​​നെ വി​​ളി​​ച്ചു. ഫ​​യ​​ർ​​സേ​​ന തീ ​​അ​​ണ​​ച്ച​​പ്പോ​​ഴേ​​ക്കും മ​​ല​​യ​​ര​​യ​​ൻ​​മാ​​ർ ചീ​​നി​​മ​​ര​​ത്തി​​ന്‍റെ ശി​​ഖ​​ര​​ങ്ങ​​ൾ മു​​റി​​ച്ചു​​മാ​​റ്റി.

ഈ​​ച്ച നാ​​ടു​​വി​​ടു​​ക​​യോ ചാ​​ന്പ​​ലാ​​വു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ ക​​രു​​തി​​യി​​രു​​ന്ന​​തെ​​ങ്കി​​ലും ഇ​​ന്ന​​ലെ നേ​​രം പു​​ല​​ർ​​ന്ന​​പ്പോ​​ൾ പെ​​രു​​ന്തേ​​നീ​​ച്ച​​ക​​ൾ തൊ​​ട്ട​​ടു​​ത്ത പെ​​രു​​മ​​ര​​ത്തി​​ൽ വ​​ലി​​യ ര​​ണ്ടു കു​​ടി​​ക​​ളാ​​യി തൂ​​ങ്ങി​​യ കാ​​ഴ്ച​​യാ​​ണു കാ​​ണാ​​നാ​​യ​​ത്.

റാ​​ണി ഈ​​ച്ച ന​​ഷ്ട​​മാ​​യ കു​​ടി​​ക​​ളി​​ലെ ഈ​​ച്ച​​ക​​ൾ ക​​ലാ​​പ​​കാ​​രി​​ക​​ളാ​​യി പ്ര​​ദേ​​ശ​​മാ​​കെ അ​​ഴി​​ഞ്ഞാ​​ടു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വ​​രെ 12 പേ​​ർ​​ക്ക് തേ​​നീ​​ച്ച​​ക​​ളു​​ടെ കു​​ത്തേ​​റ്റു. ചി​​ല​​ർ ചി​​കി​​ത്സ തേ​​ടി. കു​​ടി​​പി​​രി​​ഞ്ഞ ഈ​​ച്ച​​ക​​ൾ നാ​​ടു​​വി​​ടു​​ന്നി​​ല്ലെ​​ങ്കി​​ൽ എ​​ന്താ​​വും സ്ഥി​​തി​​യെ​​ന്നോ​​ർ​​ക്കു​​ന്പോ​​ൾ നാ​​ട്ടു​​കാ​​ർ​​ക്ക് ക​​ടു​​ത്ത ആ​​ശ​​ങ്ക​​യാ​​ണ്.

സു​​ര​​ക്ഷ​​യെ​​ക്ക​​രു​​തി തൊ​​ട്ട​​ടു​​ത്തു​​ള്ള എ​​സ്‌​​സി​​ടി​​എം സ്കൂ​​ളി​​ന് ഇ​​ന്ന​​ലെ അ​​വ​​ധി ന​​ൽ​​കി. ഈ​​ച്ച​​ക്ക​​ലാ​​പം തു​​ട​​ർ​​ന്നാ​​ൽ ഇ​​നി അ​​ടു​​ത്ത വ​​ഴി​​യേ​​ത് എ​​ന്ന​​താ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ചോ​​ദ്യം.

Related posts