എറണാകുളം സർക്കാർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യ്ക്കി​ടെ കൂ​ട്ട കോ​പ്പി​യ​ടി: പ​രീ​ക്ഷ റ​ദ്ദാ​ക്കി

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം സർക്കാർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യ്ക്കി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കൂ​ട്ട​കോ​പ്പി​യ​ടി. ഇ​തി​നെ തു​ട​ർ​ന്ന് അ​വ​സാ​ന വ​ർ​ഷ എം​ബി​ബി​എ​സ് മെ​ഡി​സി​ൻ ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കി.

പ​രീ​ക്ഷ​ക്കി​രു​ന്ന 92 വി​ദ്യാ​ർ​ഥി​ക​ളി​ൽ 34 പേ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ വി​ദ്യാ​ർ​ഥിക​ൾ ഉ​ത്ത​ര​ങ്ങ​ൾ പ​ങ്കി​ടാ​ൻ വാ​ട്സ് അ​പ്പ് ഉ​പ​യോ​ഗി​ച്ചോ​യെ​ന്നും സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കോ​പ്പി​യ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു വി​ദ്യാ​ർ​ഥി ഫോ​ണി​ൽ പ​ക​ർ​ത്തി ര​ക്ഷ​ക​ർ​ത്താ​വി​ന് അ​യ​ച്ചു കൊ​ടു​ത്ത​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ-​മെ​യി​ൽ വ​ഴി ര​ക്ഷി​താ​വ് കോ​ള​ജി​ലേ​ക്ക് പ​രാ​തി അ​യ​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ട്ട​കോ​പ്പി​യ​ടി ക​ണ്ടു പി​ടി​ക്കു​ന്ന​ത്.

അ​തേ സ​മ​യം ആ​രോ​ഗ്യ സ​ർ​വക​ലാ​ശാ​ല​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​രീ​ക്ഷ ന​ട​ക്കു​ന്നി​ട​ത്ത് മൊ​ബൈ​ൽ ജാ​മ​ർ വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യാ​ണ് മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച​ത്. വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഇ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

19നു ​ന​ട​ന്ന ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ​യി​ലാ​ണ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി ന​ട​ന്ന​ത്. കൂ​ട്ട​ക്കോ​പ്പി​യ​ടി​യെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജേ​ക്ക​ബ് കെ. ​ജേ​ക്ക​ബ്, ഡോ. ​ജെ ജോ​സ​ഫ് എ​ന്നി​വ​രെ പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts