പോലീസ് ആ സത്യം കണ്ടെത്തി..! പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്നത് വെറുതേയല്ല; കേ​സ് അ​വ​സാ​നി​പ്പി​ക്കാൻ പോലീസ് തീരുമാനിച്ചതിന്‍റെ കാരണം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി കോഴിക്കോട് മെഡിക്കൽ കോളജിലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്ന സം​ഭ​വ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്. കു​റ്റ​കൃ​ത്യ​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ട് മാപ്പ് പ​റ​ഞ്ഞ​തോ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി ക്ലാ​സി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

നീ​റ്റ് പ​രീ​ക്ഷ എ​ളു​പ്പ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും ഗോ​വ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഉ​യ​ര്‍​ന്ന റാ​ങ്ക് ല​ഭി​ച്ചെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. ഇ​ത് പെ​ണ്‍​കു​ട്ടി ബ​ന്ധു​ക്ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക്ക് അ​നു​മോ​ദ​ന​ങ്ങ​ള്‍ നേ​ര്‍​ന്ന് നാ​ട്ടി​ല്‍ ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ളും ഉ​യ​ര്‍​ന്നു. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി ഫ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ദ്യം ഫ​ലം പ​രി​ശോ​ധി​പ്പ​പ്പോ​ള്‍ പി​ഴ​വ് വ​ന്നെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​തോ​ടെ നാ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ പെ​ണ്‍​കു​ട്ടി ക്ലാ​സി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി സെ​ല്‍​ഫി​യെ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ള്‍​ക്ക​യ​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​രും.

Related posts

Leave a Comment