പിറന്നാള്‍ സമ്മാനമായി ഒരു ദിവസം തരുമോയെന്ന് വനിതാ സിഇഒയോട് എംഡി, പോലീസ് കേസായി, സത്യം തെളിഞ്ഞപ്പോള്‍ വാദി പ്രതിയായി!

s copy പിറന്നാള്‍ സമ്മാനമായി ഒരുദിവസം തനിക്കൊപ്പം താമസിക്കാമോയെന്നു സിഇഒയോട് ചോദിച്ച എംഡിക്കു കിട്ടിയത് എട്ടിന്റെ പണി. അങ്ങ് ബംഗളൂരുവിലാണ് സംഭവം. ഒരു ഹെല്‍ത്ത്‌കെയര്‍ കമ്പനിയുടെ എംഡിക്കാണ് വനിത സിഇഒയെ കണ്ടപ്പോള്‍ വല്ലാത്ത പൂതി തോന്നിയത്. വനിത സിഇഒ പോലീസില്‍ പരാതി നല്കിയതോടെ എംഡി ജയിലിലുമായി. എന്നാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ഉള്ളുകളികള്‍ വ്യക്തമായത്.

ബ്രീസ് ജോണ്‍ എന്ന 53കാരനും ഇയാളുടെ വനിതാ സുഹൃത്തും കൂടിയാണ് ബംഗളൂരുവില്‍ കമ്പനി തുടങ്ങിയത്. കമ്പനിയിലെ സിഇഒ സ്ഥാനം വഹിക്കുകയാണ് ശില്പ (പേര് യഥാര്‍ത്ഥമല്ല). 30 പിന്നിട്ട ഇവര്‍ വിവാഹമോചിതയുമാണ്. ബ്രീസുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു ശില്പയ്ക്ക്. എന്നാല്‍ ഇടയ്ക്ക് പണത്തിന്റെ പേരില്‍ ഇരുവരും ഉടക്കി. ഇതോടെയാണ് കള്ളക്കേസുമായി ഇവര്‍ ബൊമ്മന്‍ഹള്ളി പോലീസിനെ സമീപിക്കുന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു തെളിഞ്ഞപ്പോഴാണ് വ്യാജപരാതിയുമായി ഇവര്‍ പോലീസിനെ സമീപിച്ചതത്രേ.

Related posts