മാന്യമാരെ കുടിപ്പിച്ചു കിടത്താന്‍ സര്‍ക്കാര്‍, ഓണം മുതല്‍ ഓണലൈനായി മദ്യമെന്ന് കണ്‍സ്യൂമര്‍ഫെഡ്, എതിര്‍പ്പുമായി യുവജനസംഘടനകള്‍

alcohol-guidelinesമദ്യനയം തിരുത്തണമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ ഓണ്‍ലൈനിലൂടെയും മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിലകൂടിയ 59 ഇനം മദ്യമാണ് ഓണ്‍ലൈനിലൂടെ വില്‍പനയ്ക്കു വയ്ക്കുന്നത്.

ബിവറേജസിന്റെ തെരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്‌ലെറ്റുകളിലൂടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അതേസമയം, തീരുമാനത്തിനെതിരേ പ്രതിഷേധവുമായി യുവമോര്‍ച്ച അടക്കമുള്ള പ്രതിപക്ഷ യുവജനസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ മദ്യത്തിന് പണം അടച്ചാല്‍ രസീത് ലഭിക്കും. ഈ രസീതുമായി ആവശ്യക്കാരനോ അയാള്‍ നിശ്ചയിക്കുന്ന ആളോ എത്തിയാല്‍ മദ്യം ലഭിക്കും. മാന്യന്‍മാരായ ആളുകള്‍ക്ക് ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരം സൗകര്യമൊരുക്കുന്നത്. നടപടിക്രമങ്ങള്‍ നടക്കുകയാണ്. മൂന്നു ദിവസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മെഹബൂബ് പറഞ്ഞു. ലാഭകരമല്ലാത്ത നന്മ സ്റ്റോറുകള്‍ പൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. 755 നന്മ സ്റ്റോറുകളാണ് പൂട്ടുന്നത്. ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

Related posts