ദേ​ശീ​യ​പാ​ത​യി​ൽ  സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മുന്തിയ ജീപ്പ്;  പോലീസ് പരിശോധനയിൽ എംഡിഎയുമായി രണ്ട് പേർ പിടിയിൽ

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 15 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി.

മ​ല​പ്പു​റം പൊ​ന്നാ​നി കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ വൈ​ഷ്ണ​വ് (24), പൊ​ന്നാ​നി കാ​ഞ്ഞി​ര​മു​ക്ക് അ​രി​യെ​ല്ലി വീ​ട്ടി​ൽ നി​ഖി​ൽ (37) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ദേ​ശീ​യ​പാ​ത​യി​ൽ എ​ക്സ്-​റേ ബൈ​പ്പാ​സി​ന് തെ​ക്കു​വ​ശം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു മു​ന്തി​യ ത​രം ജീ​പ്പി​ല്‍ എ​ത്തി​യ ഇ​വ​ർ ആ​ല​പ്പു​ഴ​യി​ലും ചേ​ർ​ത്ത​ല​യി​ലു​മാ​യി വി​ത​ര​ണ​ത്തി​ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നാ​ണ് വി​വ​രം.

 

Related posts

Leave a Comment