ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കി: ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ എ​ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ കൈ ​അ​ടി​ച്ച് പൊ​ട്ടി​ച്ചു; അ​ഞ്ചു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച അ​ഞ്ചു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. മ​രോ​ട്ടി​ച്ചു​വ​ടി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തൃ​ക്കാ​ക്ക​ര സി​ഐ​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു.

വ​യ​നാ​ട് സ്വ​ദേ​ശി അ​ക്ഷ​യ്, കൊ​ല്ലം സ്വ​ദേ​ശി ജി​നീ​ഷ്, നെ​ന്മാ​റ സ്വ​ദേ​ശി​യാ​യ ഷം​സു​ദ്ദീ​ന്‍, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ല്‍, അ​ല്‍​ത്താ​ഫ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത് അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​ക്ക​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രാ​ണ് മ​രോ​ട്ടി​ച്ചു​വ​ടി​ല്‍ എ​ത്തി​യ​ത്. മ​ദ്യ​പി​ച്ച യു​വാ​ക്ക​ള്‍ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​തി​നി​ടെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ലം പ്ര​യോ​ഗി​ച്ചാ​ണ് യു​വാ​ക്ക​ളെ ജീ​പ്പി​ലേ​ക്ക് ക​യ​റ്റി​യ​ത്. ഇ​തി​നി​ടെ​യാ​ണ് സി​ഐ​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റ​ത്. യു​വാ​ക്ക​ള്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കൊ​ച്ചി​യി​ലെ ഒ​രു മാ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് യു​വാ​ക്ക​ള്‍.

Related posts

Leave a Comment