വി​യ​റ്റ്നാ​മി​ൽ ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ ഛയ്യ ഛ​യ്യ ഡാ​ൻ​സ്; വി​മ​ർ​ശ​ന​ങ്ങ​ളേ​റ്റു​വാ​ങ്ങു​ന്നു, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ഹ​നോ​യ്: വി​യ​റ്റ്നാ​മി​ലെ പ്ര​ശ​സ്ത​മാ​യ ഹ​നോ​യ് ട്രെ​യി​ൻ സ്ട്രീ​റ്റി​ൽ ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളും ഈ ​വീ​ഡി​യോ നേ​രി​ടു​ന്നു​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​യി ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റു​ന്ന​ത് ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളെ​ക്കു​റി​ച്ചു​ള്ള മോ​ശം മു​ൻ​വി​ധി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പ്രേ​രി​പ്പി​ക്കും എ​ന്ന​താ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന ആ​ക്ഷേ​പം.

മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ജ്വ​ല്ല​റി ബ്രാ​ൻ​ഡ് ഉ​ട​മ​യും കൂ​ട്ടു​കാ​രു​മാ​ണ് ട്രെ​യി​ൻ സ്ട്രീ​റ്റി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്ന് ഷാ​രൂ​ഖ് ഖാ​ന്‍റെ പ്ര​ശ​സ്ത​മാ​യ ‘ഛയ്യ ഛ​യ്യ’ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടു​വെ​ച്ച​ത്. ‘വി​യ​റ്റ്നാ​മി​ലെ ട്രെ​യി​ൻ സ്ട്രീ​റ്റി​ൽ പോ​യി​ട്ട് ‘ഛയ്യ ഛ​യ്യ’ ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് ട്രെ​യി​ൻ സ്ട്രീ​റ്റ് യാ​ത്ര” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​വ​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ക​ഫേ​ക​ളും വീ​ടു​ക​ളും നി​റ​ഞ്ഞ ഇ​ടു​ങ്ങി​യ ഈ ​റെ​യി​ൽ​വേ ട്രാ​ക്ക് വി​യ​റ്റ്നാ​മി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

വീ​ഡി​യോ അ​തി​വേ​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​യി​രു​ന്നു, അ​തൊ​ടൊ​പ്പം വ്യാ​പ​ക വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്തു. വി​ദേ​ശ​ത്ത് പോ​കു​ന്ന ഇ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​വ​രും റീ​ലു​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ ശ്ര​ദ്ധ​യ്ക്കും വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന​വ​രു​മാ​ണെ​ന്ന ഒ​രു മോ​ശം പ്ര​തി​ച്ഛാ​യ ഇ​തി​നോ​ട​കം ത​ന്നെ​യു​ണ്ട്. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ആ ​മു​ൻ​വി​ധി ശ​രി​വെ​യ്ക്കു​ന്ന​താ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും വാ​ദം.

ചു​റ്റു​മു​ള്ള വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ശാ​ന്ത​മാ​യി അ​വി​ടു​ത്തെ അ​ന്ത​രീ​ക്ഷം ആ​സ്വ​ദി​ക്കു​മ്പോ​ൾ, ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ മാ​ത്രം പൊ​തു​സ്ഥ​ല​ങ്ങ​ളെ ഒ​രു ബോ​ളി​വു​ഡ് സെ​റ്റാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​രോ​ച​ക​മാ​ണെ​ന്ന് പ​ല​രും എ​ക്സി​ൽ കു​റി​ച്ചു. ഈ ​സം​ഭ​വ​ത്തി​ന് തൊ​ട്ടു​മു​ൻ​പ് വി​യ​റ്റ്നാ​മി​ലെ ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് മ​റ്റൊ​രു കൂ​ട്ടം ഇ​ന്ത്യ​ൻ ടൂ​റി​സ്റ്റു​ക​ൾ റ​ൺ​വേ​യ്ക്ക് സ​മീ​പം ഗ​ർ​ബ നൃ​ത്തം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment