സഹപ്രവര്‍ത്തക സ്റ്റേജില്‍ വച്ച് ബലമായി ചുണ്ടില്‍ ചുംബിച്ചു! നൂറുകണക്കിന് ആളുകളുടെ മുമ്പില്‍ വച്ചുള്ള ആ പ്രവര്‍ത്തിയില്‍ ഞെട്ടിത്തരിച്ചുപോയി; വ്യത്യസ്തമായ മീ ടു ആരോപണവുമായി നടി കനീസ് സൂര്‍ക്ക രംഗത്ത്

അന്യ പുരുഷന്മാരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന ‘മീ ടൂ’ ക്യാമ്പയിന്‍ ലോകമെങ്ങും ചര്‍ച്ചയും ശ്രദ്ധേയവും ആവുകയാണ്.

ഇതിനിടയിലാണ് വ്യത്യസ്തമായൊരു മീ ടൂ ആരോപണവുമായി നടി കനീസ് സൂര്‍ക്ക രംഗത്ത് വന്നിരിക്കുന്നത്. സഹപ്രവര്‍ത്തകയായ അതിഥി മിത്തല്‍ 2016ല്‍ ഒരു സ്റ്റേജ് ഷോ നടക്കുന്നതിനിടെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസ് സൂര്‍ക്കയുടെ ആരോപണം.

രണ്ട് വര്‍ഷം മുമ്പ് ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. നൂറുകണക്കിന് ആളുകള്‍ നിറഞ്ഞ സദസനി മുന്നില്‍ വച്ചായിരുന്നു അത്. അതിഥിയുടെ പ്രതികരണത്തില്‍ താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്നും പക്ഷെ ഓരോ വ്യക്തിക്കും അതിരുകളുണ്ടെന്നും അതിഥി കൂട്ടിച്ചേര്‍ത്തു.

നിരവധി പ്രമുഖരാണ് മീ ടൂ കാമ്പയിന്റെ ഭാഗമായി ലൈംഗിക പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തുന്നത്. നാന പടേക്കര്‍ക്കെതിരെ തനുശ്രീ ദത്ത ലൈംഗികാരോപണവുമായി രംഗത്ത് വന്നതിന് ശേഷമാണ് ഇന്ത്യന്‍ സിനിമയിലും മീ ടൂ തരംഗമായത്.

Related posts