ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ് അ​പാ​ക​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ 

കൊ​ല്ലം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാപ​ക​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ​ക്കും വ​ഞ്ച​നാ​നി​ല​പാ​ടു​ക​ൾ​ക്കു​മെ​തി​രെ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെപി​എസ്ടിഎ.) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​ട​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു.

15 മു​ത​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യി​ൽ 88 ആ​ശു​പ​ത്രി​ക​ളെ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​ൽ ത​ന്നെ ബ​ഹു​ഭൂ​രി​പ​ക്ഷം ഹോ​സ്പി​റ്റ​ലു​ക​ളും ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​താ​ണ്.

ന്യൂ​ത​ന ചി​കി​ത്സാ രം​ഗ​ത്ത് മു​ൻ​നി​ര​യി​ലു​ള്ള സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളേ​യും ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള മു​ൻ​നി​ര സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലു​ക​ളേ​യും ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ പ്രേം​നാ​ഥ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ഒ. പാ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ഹാ​രീ​സ്, ബി. ​ജ​യ​ച​ന്ദ്ര​ൻ​പി​ള്ള, പ​ര​വൂ​ർ സ​ജീ​ബ്, എ​സ്. ജ​യ, സു​രേ​ന്ദ്ര​നാ​ഥ്, പി. ​എ. സ​ജി​മോ​ൻ, ശ്രീ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് സി.​സാ​ജ​ൻ, ശാ​ന്ത​കു​മാ​ർ, പി. ​എ​സ്. മ​നോ​ജ്, വി​നോ​ദ് പി​ച്ചി​നാ​ട്, ബാ​ബു, ശ്രീ​കു​മാ​ര​ൻ, ഷാ​ജ​ൻ സ​ക്ക​റി​യ, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts