ഇങ്ങനെയൊക്കെ ചെയ്യാമോ? ഫ്ര​ണ്ട് റി​ക്വ​സ്റ്റ് നി​ര​സി​ച്ച​തി​ന് യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​യി​പ്രം പു​റ​മ​റ്റം സ്വ​ദേ​ശി ശ​ര​ത് (19), പ​ടു​തോ​ട് സ്വ​ദേ​ശി വി​ശാ​ഖ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഫേ​സ്ബു​ക്കി​ൽ സു​ഹൃ​ത്താ​വാ​ൻ അ​യ​ച്ച അ​പേ​ക്ഷ നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ര​ണ്ടാം പ്ര​തി വി​ശാ​ഖ് ഒ​ന്നാം പ്ര​തി ശ​ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ യു​വ​തി​യും മ​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ശ​ര​ത് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ശാ​ഖി​ന് അ​യ​ച്ചു​കൊ​ടു​ത്തു.

പി​റ്റേ​ന്ന്, യു​വ​തി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്നു​ത​ന്നെ ഇ​രു​വ​രെ​യും പോ​ലീ​സ് പ​ടു​തോ​ട് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തു. 

വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്, ഫേ​സ്ബു​ക്കി​ൽ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് അ​യ​ച്ച​ത് നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം ശ​ര​ത്തി​നെ​ക്കൊ​ണ്ട് ഇ​പ്ര​കാ​രം ചെ​യ്യി​ക്കു​ക​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വം പോ​ലീ​സ് അ​റി​ഞ്ഞെ​ന്നു മ​ന​സി​ലാ​യ​പ്പോ​ൾ ഇ​യാ​ൾ ശ​ര​ത്തി​നെ ഫോ​ൺ കോ​ൺ​ടാ​ക്ട് ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ൾ, കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

Related posts

Leave a Comment