മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരം: കോൺഗ്രസ് നിലപാട് തള്ളി എ.കെ. ആന്‍റണി

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനത്തിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയതിനെതിരേ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ബിൽ പാസാക്കിയത് ദുഃഖകരമായ കാര്യമാണ്. നിയമസഭിൽ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നുവെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയ ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളത്. പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സഹായിക്കാൻ മറ്റ് മാർഗങ്ങളായിരുന്നു സർക്കാർ തേടേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

മാനേജുമെന്‍റുകളുടെ കള്ളക്കളിക്ക് അറുതിവരുത്താനാണ് നടപടി വേണ്ടത്. അതിനു വേണ്ടി ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. മെഡിക്കൽ ബില്ല് സുപ്രീംകോടതി സ്റ്റേ ചെയ്തത് ഭാഗ്യംകൊണ്ടു മാത്രമാണെന്നും ആന്‍റണി പറഞ്ഞു.

Related posts