കോ‌ട്ടയം മെഡിക്കൽ കോളജിൽ രോഗിക്കൊപ്പം വരുന്നവർ ജീവനക്കാരുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതായി പരാതി; ഫോട്ടോയെടുക്കുന്നവർ പറയുന്ന കാരണം ഇങ്ങനെ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന അ​നാ​വ​ശ്യ പ്ര​വ​ണ​ത രോ​ഗി​ക​ളോ​ടൊ​പ്പം വ​രു​ന്ന​വ​രി​ൽ നി​ന്നു​ണ്ടാ​കു​ന്നു എ​ന്നു പ​രാ​തി. രോ​ഗി​യോ​ടൊ​പ്പം വ​രു​ന്ന​വ​ർ ജീ​വ​ന​ക്കാ​രു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ​പ​ക​ർ​ത്തു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​യി എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി.

വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സാ സം​ബ​ന്ധ​മാ​യി എ​ന്തെ​ങ്കി​ലും ത​ർ​ക്കം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ ചി​ല​ർ ജീ​വ​ന​ക്കാ​രു​ടെ ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തും. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യു​ട്ടി ചെ​യ്തി​രു​ന്ന ഒ​രു വ​നി​താ ഡോ​ക്ട​ർ ഉ​റ​ങ്ങി​യി​രി​ക്കു​ന്ന ഫോ​ട്ടോ മൊ​ബൈ​ൽ പ​ക​ർ​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ ദി​വ​സം എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ​യും അ​ഡ്മി​ഷ​ൻ കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രു​ടെ​യും ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്നു പ​രാ​തി​യു​ണ്ട്. എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ തൂ​ത്തു​വാ​രി​ക്കൊ​ണ്ടി​രു​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്ത​ത് ഒ​രാ​ളു​ടെ ദേ​ഹ​ത്ത് അ​ഴു​ക്കു വീ​ണു എ​ന്നു പ​റ​ഞ്ഞാ​ണ്.

ഇ​തേ ചൊ​ല്ലി വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി. ഈ ​സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​കോ​ട്ട​യ​ത്ത് നി​ന്നും ഒ​രു രോ​ഗി​യു​മാ​യെ​ത്തി​യ യു​വാ​വ് അ​ഡ്മി​ഷ​ൻ കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. അ​ഡ്മി​ഷ​ൻ കൗ​ണ്ട​റി​ൽ നി​ന്നും കേ​സ് ഷീ​റ്റ് (രോ​ഗ​വി​വ​രം എ​ഴു​തു ന്ന ​ബു​ക്ക് )കി​ട്ടാ​ൻ ഒ​രു മ​ണി​ക്കൂ​ർ ക്യു ​നി​ന്നു വെ​ന്നതാ​ണ് ഫോ​ട്ടോ​യെ​ടു​ക്കാ​ൻ കാ​ര​ണം.

Related posts