കൊറോണക്കാലത്തെ മാതൃകാസേവനം! എറണാകുളത്തുനിന്നും മരുന്നുമായി ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിര്‍ത്താതെ ശരവേഗത്തില്‍ നിലമ്പൂരില്‍ പറന്നെത്തി അഗ്‌നിരക്ഷാസേന

നി​ല​ന്പൂ​ർ: കൊ​റോ​ണ​ക്കാ​ല​ത്തെ മാ​തൃ​കാ​സേ​വ​ന​ത്തി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ തൊ​പ്പി​യി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ആ​വ​ശ്യ​മ​രു​ന്നു കി​ട്ടാ​ൻ വ​ഴി​യി​ല്ലാ​തെ വ​ല​ഞ്ഞ നി​ല​ന്പൂ​രി​ലെ ര​ണ്ട് കു​ടും​ബ​ങ്ങൾക്കാണ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന മ​രു​ന്നെ​ത്തി​ച്ച​ത്.

ചു​ങ്ക​ത്ത​റ​യി​ലു​ള്ള വ​യോ​ധി​ക ദ​ന്പ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ള്ള​ത് എ​റ​ണാ​കു​ള​ത്ത്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ കൊ​റോ​ണ​ക്കാ​ല​ത്തെ മാ​തൃ​കാ സേ​വ​ന​ത്തെ​ക്കു​റി​ച്ച​റി​യു​ന്ന​ത്.

ഉ​ട​ൻ 101 ൽ ​വി​ളി​ച്ച​പ്പോ​ൾ എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മ​രു​ന്നെ​ത്തി​ക്കാ​മെ​ന്ന് വി​ളി​ച്ച​യാ​ൾ. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ മ​രു​ന്ന് ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ എ​ത്തിച്ചു. ഉ​ട​ൻ ത​ന്നെ അ​വി​ടെ​യു​ള്ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ബി​ജോ​യ് കെ. ​പീ​റ്റ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി.​എ​സ്.​ശ്യാം​കു​മാ​ർ, എ.​പി.​ഷി​ഫി​ൻ എ​ന്നി​വ​ർ ജീ​പ്പു​മാ​യി നി​ല​ന്പൂ​രി​ലേ​ക്ക് പുറപ്പെട്ടു. .

അ​വ​ർ അ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​പ്പോ​ഴേ​ക്കും ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് വാ​ട്സാ​പ്പ് വ​ഴി മ​രു​ന്ന് എ​ത്തി​ക്കേ​ണ്ട​വ​രു​ടെ മേ​ൽ​വി​ലാ​സം അ​യ​ച്ചു​ന​ൽ​കി.
നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ ദ​ന്പ​തി​ക​ളു​ടെ വീ​ട് ക​ണ്ടെ​ത്തി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പോ​ലും എ​വി​ടെ​യും നി​ർ​ത്താ​തെ മൂ​ന്ന​ര​യോ​ടെ മ​രു​ന്നു​മാ​യി ജീ​പ്പ് നി​ല​ന്പൂ​രി​ലെ​ത്തു​ന്നു.

ഉ​ട​ൻ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം മ​രു​ന്നു​മാ​യെ​ത്തി​യ​വ​ർ​ക്ക് വ​ഴി​കാ​ണി​ച്ചു കൊടുത്തു.

നാ​ലു​മ​ണി​യോ​ടെ ചു​ങ്ക​ത്ത​റ കു​റ്റി​മു​ണ്ട​യി​ലെ ര​ണ്ടു വീ​ടു​ക​ളി​ലു​ള്ള രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്ന് കൈ​മാ​റി. ചു​ങ്ക​ത്ത​റ രാ​മ​ച്ചം​പാ​ടം​ത്തെ വി​ല​ങ്ങാ​ട്ട് സേ​വ്യ​ർ, ഭാ​ര്യ ഏ​ലി​യാ​മ്മ സേ​വ്യ​ർ, കു​റ്റി​മു​ണ്ട മ​രി​യ​സ​ദ​ന​ത്തി​ൽ കോ​ട്ട​പ്പ​റ​ന്പി​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ മ​രു​ന്നെ​ത്തി​ച്ചു ന​ൽ​കി​യ​ത്.

കോ​റോ​ണ​ക്കാ​ല​ത്തെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ വേ​റി​ട്ട സേ​വ​ന​മാ​ണ് ഇ​തി​ലൂ​ടെ കാ​ണാ​നാ​യ​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​നും ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് 101-ൽ ​വി​ളി​ച്ചാ​ൽ സേ​വ​ന സ​ന്ന​ദ്ധ​രാ​യ ഫ​യ​ർ സ​ർ​വീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഡ​യ​ക്ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചി​രു​ന്നു.

നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്.​പ്ര​ദീ​പ്, കെ.​മ​നേ​ഷ്, എം.​കെ.​സ​ത്യ​പാ​ല​ൻ എ​ന്നി​വ​രാ​ണ് മ​രു​ന്ന് ദൂ​ത​ർ​ക്ക് വ​ഴി​കാ​ട്ടി​ക​ളാ​യ​ത്.

Related posts

Leave a Comment